പെയിന്റ് ബക്കറ്റുകളില്‍ ഒളിപ്പിച്ചത് 16 കിലോ കഞ്ചാവ്; കൊച്ചിയില്‍ വന്‍ ലഹരിവേട്ട

കാക്കനാട്ടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്
Ganja seized
കഞ്ചാവ് വേട്ട
Edited By:
Updated on
1 min read

കൊച്ചി: കൊച്ചിയില്‍ 16 കിലോ കഞ്ചാവ് പിടികൂടി. ബംഗാള്‍ സ്വദേശികളായ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ഒഡീഷയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഇവര്‍ പെയിന്റ് ബക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. കാക്കനാട്ടെ വാടക വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

Ganja seized
''തുറന്ന പുസ്തകമാണ് തന്റെ ജീവിതം; ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ട''

രാസലഹരിയും കഞ്ചാവുമായി രണ്ടുപേരും കൊച്ചിയില്‍ പിടിയിലായിട്ടുണ്ട്. തൃശൂര്‍ സ്വദേശി സായൂഷ്, ഇടുക്കി സ്വദേശി വിഷ്ണു എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. 4.53 ഗ്രാം എംഡിഎംഎയും 2.09 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

വാടാനപ്പള്ളിയില്‍ നിന്നും ലഹരി മരുന്ന് ശേഖരിച്ച് കൊച്ചിയിലെത്തി ചില്ലറ വില്‍പ്പന നടത്തി വരികയായിരുന്നു ഇവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

Ganja seized
ഓട്ടോ ഡ്രൈവർ ഷൗക്കത്ത് അലിയുടെ ആത്മഹത്യ; എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്
Ganja seized
തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് വേട്ട; രണ്ട് മ്യാൻമർ പൗരന്മാർ പിടിയിൽ
Summary

16 kg of cannabis seized in Kochi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com