തീപ്പൊരി പടര്‍ത്തി ജനനായകന്‍ മടങ്ങി; ജീവീക്കുന്നു ഞങ്ങളിലൂടെ...; ഒറ്റയാള്‍ പോരാട്ടത്തിന്റെ കത്തുന്ന സൂര്യന്‍

vs achuthanandan
വിഎസിന്റെ ചിതയ്ക്ക് തീ കൊളുത്തുന്നു

ആലപ്പുഴ: മലയാളികളുടെ ജനനേതാവ് വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴ ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലെ പ്രത്യേക വേദിയില്‍ നിന്നും വലിയ ചുടുകാട്ടിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, എംഎ ബേബി ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ അവിടെയെത്തിയിട്ടുണ്ട്. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ വിഎസ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. പതിനായിരങ്ങളാണ് പ്രിയ സഖാവിനെ അവസാനമായി കാണാനും അന്തിമാഭിവാദ്യമര്‍പ്പിക്കാനുമായി റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തിയിരുന്നു.

വിപ്ലവ സൂര്യന്‍ അണഞ്ഞു

ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലവത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍ വിടവാങ്ങി. 102 വയസ്സായിരുന്നു. വിഎസിന്റെ മരണത്തോടെ, സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളും ഓര്‍മയായി. പോരാട്ടത്തിന്റെ മറുപേരായ വിഎസ് എന്നും സാധാരണക്കാരുടെ പ്രിയ സഖാവായിരുന്നു. ഉച്ചയ്ക്ക് 3.20നായിരുന്നു അന്ത്യം.

അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്.

വിപ്ലവസൂര്യന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ് യു ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നിൽ ഒഴുകിയെത്തിയത്.

സംസ്കാരം മറ്റന്നാള്‍

അന്തരിച്ച സിപിഎം നേതാവ് വിഎസ് അച്യുതാനന്ദന്‍റെ സംസ്‌കാരം മറ്റന്നാള്‍ ഉച്ചയ്ക്ക് ശേഷം പുന്നപ്രയിലെ വലിയ ചുടുകാട്ടില്‍ നടത്തുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് രാജ്യത്തും സംസ്ഥാനത്തും അതുല്യമായ പങ്കുവഹിച്ച നേതാവാണ് സഖാവ് വിഎസ്. സഖാവിന്റെ നിര്യാണത്തില്‍ പാര്‍ട്ടിയും കേരളത്തിലെയും ഇന്ത്യയിലെയും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

VS Achuthanandan passed away. He was 102 years old. With VS's death, the last living founding leader of the CPM has also passed away.

ആശുപത്രിയില്‍ നിന്ന് അഞ്ചരയോടെ മൃതദേഹം എകെജി പഠനഗവേഷണത്തിലേക്ക് കൊണ്ടുപോകും. അവിടെ പൊതുദര്‍ശനം അനുവദിക്കും. രാത്രിയോടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് രാവിലെ മൃതദേഹം ദബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഉച്ചയ്ക്ക് ശേഷം ദേശീയ പാത വഴി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ രാത്രിയാകുമ്പോള്‍ എത്തിച്ചേരും. പോകുന്ന വഴികളിലെല്ലാം പ്രിയസഖാവിനെ ഒരുനോക്ക് കാണാന്‍ അവസരമൊരുക്കും. രാത്രിയോടെ ആലപ്പുഴിലെ വീട്ടിലെത്തിക്കും. മറ്റന്നാള്‍ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫിസില്‍ പൊതുദര്‍ശനം

‘‘ആശയങ്ങളോടുള്ള വിഎസിന്റെ അർപ്പണ ബോധം രാഷ്ട്രീയത്തിനതീതമായി എല്ലാവരും അംഗീകരിച്ചതാണ്. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ടു.’’ – കേന്ദ്രമന്ത്രി ജോർജ് കുര്യൻ.

എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍ ആണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ -പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

‘വിഎസ് ചരിത്രം സൃഷ്ടിച്ചു. ഞങ്ങൾക്ക് അദ്ദേഹം ജീവിച്ചിരുന്ന ഒരു മഹാനായിരുന്നു. രാജ്യത്തുടനീളം കേരളത്തിലും നീതിക്കായി പോരാടി. അദ്ദേഹം ഒരു പോരാളിയായിരുന്നു. പാവങ്ങൾക്ക് വേണ്ടി പോരാടി. ചൂഷണങ്ങൾക്കെതിരെ പോരാടി. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നാണ് അദ്ദേഹം വന്നത്. അനുഭവങ്ങൾ പാഠമാക്കി പാവങ്ങൾക്ക് വേണ്ടി പോരാടി. വിഎസ് ഞങ്ങൾക്കെല്ലാം വലിയ പ്രചോദനമായിരുന്നു. ഒരു തികഞ്ഞ പോരാളി. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.’’ – വൃന്ദാ കാരാട്ട്.

‘‘കേരളത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ ഇടപെട്ട് ഒരു പുരുഷായുസ്സ് മുഴുവൻ പരിഹാരം കാണാൻ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വിഎസ് നടത്തിയത്. സിപിഎമ്മിന്റെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും രൂപീകരണത്തിലും പിന്നീട് മുന്നിൽ നിന്ന് നയിക്കാനും വിഎസ് ഉണ്ടായിരുന്നു. സഖാവ് വിഎസിന്റെ വേർപാട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്. അദ്ദേഹത്തിന്രെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തുന്നു.’’ – ടി.പി. രാമകൃഷ്ണൻ.

'കമ്യൂണിസ്റ്റ് വിപ്ലവകാരി നമ്മളെ വിട്ടുപിരിഞ്ഞു'

‘‘85 വർഷക്കാലം കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന് കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ വഴികളിലൂടെയാണ് അദ്ദേഹം നടന്നുവന്നത്. പാവപ്പെട്ട മനുഷ്യർക്ക് വേണ്ടിയും കർഷകത്തൊളിലാളികൾക്ക് വേണ്ടിയും ജീവിതം ഹോമിച്ച വലിയ വിപ്ലവകാരിയാണ് അദ്ദേഹം. എല്ലാ നിലയിലും കേരളത്തിന്റെ എല്ലാ രംഗങ്ങളിലും പ്രവർത്തിച്ച വലിയ കമ്യൂണിസ്റ്റ് വിപ്ലവകാരി നമ്മളെ വിട്ടുപിരിഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തുകയാണ്. ഉത്തമനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ആ വിപ്ലവകാരിയാണ് വിട്ടുപോയത്.’’ – ഇ.പി.ജയരാജൻ

'രാഷ്ട്രീയ കേരളത്തിന്റെ നഷ്ടം'

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വളരെ താഴെത്തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തുകയും സംസ്ഥാന മുഖ്യമന്ത്രി പദം വരെ അദ്ദേഹം അലങ്കരിക്കുകയും ചെയ്തു. കൈകാര്യം ചെയ്ത മേഖലയിലെല്ലാം തന്റെ ആദര്‍ശത്തെ മുറുകെ പിടിച്ചുകൊണ്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സാധാരണക്കാരോട് വളരെ ചേര്‍ന്ന് നേതാവാണ് വിഎസ്.

'അനുയായികള്‍ക്ക് ഹരം ഉണ്ടാക്കിയ ശൈലി'

V S Achuthanthan
V S Achuthanthan

‘‘രാഷ്ട്രീയമായി എന്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും വ്യക്തിബന്ധങ്ങളും സൗഹൃദവും അദ്ദേഹം കാത്തു സൂക്ഷിച്ച വ്യക്തി. പ്രസംഗത്തിലും പ്രവർത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിൽ എല്ലാം അദ്ദേഹത്തിന്റെതായ ശൈലിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ശൈലി അനുയായികൾക്ക് ഹരമായിരുന്നു. ഏറ്റവും വ്യത്യസ്തനായ കമ്യുണിസ്റ്റ് നേതാവ്. തൊഴിലാളിയായി ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന രാഷ്ട്രീയ കമ്യൂണിസറ്റ് ആദർശങ്ങൾ മുഖ്യമന്ത്രി ആയപ്പോഴും കാത്തു സൂക്ഷിച്ചു. തൊഴിലാളികൾക്ക് വേണ്ടിയും സാധാരണക്കാർക്ക് വേണ്ടിയും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് ഒരു നഷ്ടമാണ്.’’ പി.കെ. കുഞ്ഞാലികുട്ടി.

ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും പ്രതീകം-മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi vijayan and vs
Pinarayi vijayan and vs

കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദനെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി വേർപെടുത്താനാവാത്ത വിധത്തിൽ കലർന്നുനിൽക്കുന്നുവെന്നും പിണറായി വിജയൻ അനുശോചിച്ചു.

'സമരപോരാട്ടങ്ങളുടെ പര്യായം'

‘സഖാവ് വി എസിന്റെ നിര്യാണത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. സമരപോരാട്ടങ്ങളുടെ പര്യായമായിരുന്നു സഖാവ് വി എസ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സമരമായിരുന്നു. അശരണർക്കും ആലംബഹീനർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി സഖാവ് നിരന്തരം പോരാടി. ഇന്ത്യയിൽ അടിസ്ഥാന വർഗ മുന്നേറ്റത്തിന് സഖാവിന്റെ നേതൃത്വം വലിയ കരുത്ത് പകർന്നു. കേരളത്തിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച അദ്ദേഹത്തിന്റെ വിയോഗം പുരോഗമന പ്രസ്ഥാനങ്ങൾക്കാകെ തീരാനഷ്ടമാണ്. സഖാവിന്റെ സ്മരണ എന്നും നമുക്ക് വഴികാട്ടിയായിരിക്കും. ലാൽസലാം..’’ – മന്ത്രി വി ശിവൻകുട്ടി

‘‘ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്’’

V S Achuthandan and K K Rema
V S Achuthandan and K K Rema

‘‘പ്രാണനിൽ പടർന്ന ഇരുട്ടിൽ നിസ്സഹായയായി നിന്ന വേളയിൽ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്.... അഭിവാദ്യങ്ങൾ’’, കെ.കെ.രമ

നാളെ അവധി, മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണം

നാളെ എല്ലാ സർക്കാർ ഓഫിസുകൾക്കും പ്രഫഷനൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റ്യാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണസ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്നു ദിവസം ഔദ്യോഗിക ദുഃഖാചരണവുമുണ്ടാകും.

‘വി എസ്.അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്’

കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച വി.എസ്. അച്യുതാന്ദൻ എന്ന് സിറോ മലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച വി.എസ്‌.അച്യുതാനന്ദന്‍, സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. ജനകീയ സമരനായകൻ, ജനപ്രതിനിധി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നിലകളിൽ കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്.’’ മാർ റാഫേൽ തട്ടിൽ അനുശോചിച്ചു.

‘കേരള ജനതയുടെ ആവേശമായി മാറിയ നേതാവ്'

‘‘മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും കേരള ജനതയുടെ ആവേശമായി മാറിയ നേതാവായിരുന്നു. അഴിമതിക്കാർക്കും മാഫിയകൾക്കും എതിരെ സന്ധിയില്ലാത്ത പോരാട്ടവും ഇടപെടലുകളുമായിരുന്നു, വിഎസിന്റെ ജീവിതം. സ്ഥാനമാനങ്ങൾക്കും പദവികൾക്കും അപ്പുറം, തന്റെ പ്രത്യയ ശാസ്ത്ര നിലപാടുകൾക്കും ശരികൾക്കും ഒപ്പം നിലയുറപ്പിച്ച വിഎസിനെയാണ് പിന്നീടും നാം കണ്ടത്. പൊതുജന ശ്രദ്ധ പിടിച്ചു പറ്റിയ അനവധി സമരങ്ങൾക്കാണ് വി എസ് നേതൃത്വം നൽകിയത്. 'സമരം തന്നെ ജീവിതം' എന്ന അദ്ദേഹത്തിൻ്റെ പുസ്തകം രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് പാഠമാക്കാവുന്ന ഒന്നാണ്. വി.എസ്.അച്യുതാനന്ദന്റെ വിയോഗം ഇന്ത്യയിലെ ഇടതു മുന്നേറ്റത്തിനും കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും തീരാ നഷ്ടമാണ്.’’ – കെ.രാജൻ പറഞ്ഞു.

'പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരന്‍'

‘‘സമരങ്ങളിലൂടെ വളര്‍ന്നു പ്രതിസന്ധികളോട് കലഹിച്ചു ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ്. പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളി വര്‍ഗത്തെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തില്‍ കാണില്ല. കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും പ്രശ്്‌നങ്ങളില്‍ വിഎസില്‍ ഇടപെടലുകള്‍ ചരിത്രമാണ്.’’ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു.

'വിഎസിൻ്റെ ഊർജ്ജസ്രോതസ്സ് എക്കാലവും പാർട്ടിയും ജനങ്ങളുമായിരുന്നു'

‘‘എണ്ണിയാൽ ഒടുങ്ങാത്ത സമര പോരാട്ടങ്ങളിലൂടെ അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോര്‍മ്മകള്‍ക്കൊപ്പം മലയാളി ചേര്‍ത്തുവെച്ചിരിക്കുന്ന രണ്ടക്ഷരമായിരുന്നു സഖാവ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് വിലമതിക്കാനാകാത്ത സംഭാവന നൽകിയ വിഎസ് പാർട്ടിയുടെ അമരക്കാരൻ എന്ന നിലയിലും പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നീ നിലയിലും ജനമനസ്സുകളിൽ ഇടം പിടിച്ചു. ജനകീയ പ്രശ്നങ്ങളിൽ എന്നും ജനങ്ങൾക്കൊപ്പമായിരുന്ന വിഎസിൻ്റെ ഊർജ്ജസ്രോതസ്സ് എക്കാലവും പാർട്ടിയും ജനങ്ങളുമായിരുന്നു. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ കേരള ജനതയുടെ സമര യൗവനമായിരുന്നു അദ്ദേഹം. കേരളത്തിന്റെ പ്രക്ഷോഭങ്ങളുടെ ചരിത്രത്തിലെ ചുവന്ന സൂര്യനാണ്. ആ സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല. സൂര്യതേജസിന്റെ ഓർമ്മകളുടെ കരുത്ത് വരും തലമുറകൾക്കും ആവേശവും വഴികാട്ടിയുമാണ്.’’ വി എൻ വാസവൻ അനുശോചിച്ചു.

പരീക്ഷകള്‍ മാറ്റി

നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റി. നാളെ ബാങ്കുകളും പ്രവര്‍ത്തിക്കില്ല.

'സമരമുഖങ്ങളിലെ നേതൃത്വം'

‘‘മികച്ച ഭരണാധികാരിയും പൊതുപ്രവർത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദൻ. അദ്ദേഹത്തിന്റെ വേർപാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവർത്തകനായി വളർന്നുവന്ന് നിരവധി സമരമുഖങ്ങളിൽ നേതൃത്വം വഹിച്ചു. കേരളത്തിൻ്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിൽ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങൾ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാർട്ടിയുടെയും ദുഃഖത്തിൽ കെപിസിസിയും പങ്കുചേരുന്നു.’', സണ്ണി ജോസഫ്

വിഎസിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

‘മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം തന്റെ ജീവിതത്തിലെ നീണ്ട കാലയളവ് പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കും വേണ്ടി സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതാത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകൾ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. ഈ സമയത്ത് എന്റെ പ്രാർഥനകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി

'ആ കാല്പാദംകൊണ്ടാണ് വി.എസ് ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്'

വി.എസ്.അച്യുതാനന്ദൻ്റെ കാല്പാദത്തിൽ ഒരു മുറിവിൻ്റെ ഇന്നും മായാത്ത പാടുള്ളതായി ഒരിക്കൽ വായിച്ചതോർക്കുന്നു. പുന്നപ്ര-വയലാർ സമരത്തിൻ്റെ ഓർമയായ ബയണറ്റ് അടയാളം. ആ കാല്പാദം കൊണ്ടാണ് അദ്ദേഹം ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയത്. അത് ഓരോ ചുവടിലും സൂക്ഷിച്ചിരുന്നതുകൊണ്ടാണ് അദ്ദേഹം എന്നുമൊരു പോരാളിയായിരുന്നതും. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടിയുള്ള വി.എസിൻ്റെ നിലപാടുകൾ കാലത്തിൻ്റെ ആവശ്യകത കൂടിയായിരുന്നു. പേരിനെ ശരിയടയാളമാക്കിയ നേതാവിന് ആദരാഞ്ജലി.

'ഇനി ആരും ആ കൂട്ടത്തിൽ ബാക്കി നിൽക്കുന്നില്ല....'

‘അതുല്യനായ കമ്യൂണിസ്റ്റ് പോരാളിയാണ് വിട്ടുപിരിഞ്ഞിരിക്കുന്നത്. വിഎസ് എന്ന രണ്ടക്ഷരം കേരള സമൂഹത്തിൽ പോരാട്ടത്തിന്റെ പ്രതീകമായി നിന്ന കമ്യൂണിസ്റ്റ് നേതാവിന്റെ അടയാളമാണ്. ദീർഘമായ ചരിത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെത്. കുട്ടിക്കാലം മുതൽ ആരംഭിച്ച സംഘടനാ പ്രവർത്തനം രോഗശയ്യയിൽ കിടപ്പിലാകുന്നത് വരെ നല്ല ഊർജസ്വലതയോടെ പോരാളിയുടെ നിശ്ചദാർഢ്യത്തോടെ മുന്നോട്ട് കൊണ്ടുപോയ നേതാവാണ് അദ്ദേഹം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും പ്രധാന നേതാവായി തന്ന അദ്ദേഹം മാറിയിരുന്നു. നാഷ്നൽ കൗൺസിലിൽ നിന്ന് ഇറങ്ങിവന്ന അവസാനത്തെ നേതാവാണ് വിടപറഞ്ഞിരിക്കുന്നത് . ഇനി ആരും ആ കൂട്ടത്തിൽ ബാക്കി നിൽക്കുന്നില്ല.’’

എങ്ങും ലാല്‍ സലാം വിളികള്‍......

VS
വിഎസിന്റെ ഭൗതികദേഹം എസ്‌യുടി ആശുപത്രിയിൽ നിന്ന് എകെജി പഠനഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നു

എകെജി പഠനഗവേഷണ കേന്ദ്രത്തിലെ പൊതുദർശനം ഉടൻ ആരംഭിക്കും. ലാൽസലാം വിളികളോടെ പ്രവർത്തകർ. വിഎസിന്റെ ഭൗതികദേഹം എസ്‌യുടി ആശുപത്രിയിൽ നിന്ന് എകെജി പഠനഗവേഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നു.

‘വിപ്ലവ സൂര്യന്റെ വേർപാടിൽ അനുശോചിക്കുന്നു’

'അവഗണിക്കപ്പെട്ടവരുടെ മുന്നണിപ്പോരാളി വി.എസ്. അച്യുതാനന്ദന് ഇനി വിശ്രമം. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ അദ്ദേഹം വിസ്മരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിച്ചില്ല. കേരളത്തിനും രാജ്യത്തിനും നഷ്ടമായത് ഒരു യഥാര്‍ഥ ജനനായകനെയാണ്. വിട, സഖാവേ',

‘കേരളത്തിന്റെ രാഷ്ട്രീയ മനസ്സാക്ഷിയിൽ ആഴത്തിൽ പതിഞ്ഞ ഒരു വിപ്ലവ പാരമ്പര്യം സഖാവ് വി.എസ്. അച്യുതാനന്ദൻ അവശേഷിപ്പിക്കുന്നു. പ്രിയങ്കരനായ ജനനേതാവും, ആജീവനാന്ത കമ്മ്യൂണിസ്റ്റും, തത്ത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും മൂർത്തിമദ്ഭാവമായിരുന്നു മുൻ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം. ഈ വിപ്ലവ സൂര്യന്റെ വേർപാടിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിനും, സഖാക്കള്‍ക്കും, കേരള ജനതയ്ക്കും എന്റെ ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നു. എന്റെയും തമിഴ്‌നാട് ജനതയുടെയും പേരിൽ ബഹുമാനപ്പെട്ട ആദരാഞ്ജലി അർപ്പിക്കുന്നു. ലാൽ സലാം!’

'അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ചു’

‘‘കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അനുയായികളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.’’ – രാഷ്ട്രപതി ദ്രൗപദി മുർമു

'കണ്ണേ കരളേ വിഎസേ.....'

vs
വിഎസിനെ അവസാനമായി കാണാന്‍

വിപ്ലവസൂര്യന്‍ വി എസ് അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്‌യുടി ആശുപത്രിയില്‍നിന്ന് 7.15-ഓടെ വിഎസിന്റെ മൃതദേഹം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ് എകെജി പഠനകേന്ദ്രത്തിന് മുന്നില്‍ ഒഴുകിയെത്തിയത്. 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനം അദ്ദേഹത്തെ യാത്രയയക്കുകയാണ്.

'വിഎസിന് ജനങ്ങളുടെ റെഡ് സല്യൂട്ട്....'

vs
വി എസിന് അന്ത്യാഞ്ജലി

അവസാനമായി പാര്‍ട്ടി ആസ്ഥാനത്ത്

ജനനായകന് വിട...

vs
വി എസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ജനസഞ്ചയം

സഖാവേ....വിട...

VS
വി എസിന് ആദരാഞ്ജലികള്‍

‘എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവ്’

‘‘മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി. എസ്.അച്യുതാനന്ദന്റെ മരണത്തിൽ അനുശോചിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട്, പാർട്ടിക്കപ്പുറം ജനഹൃദയങ്ങളിൽ ഇടം നേടിയ നേതാവായിരുന്നു അദ്ദേഹം. വി.എസ്. അച്യുതാനന്ദൻ്റെ മരണത്തോടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൻ്റെ ഒരു യു​ഗത്തിനാണ് അവസാനമാകുന്നത്. എന്നും ജനങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളിൽ മുഖം നോക്കാതെ ഇടപെട്ട അദ്ദേഹം ഭൂമാഫിയകൾക്കെതിരെയടക്കം സ്വീകരിച്ച നിലപാടുകൾ എക്കാലത്തും ഓ‍ർമ്മിക്കപ്പെടും. കേരളത്തിൽ മതതീവ്രവാദ സംഘടനകൾ പിടിമുറുക്കുന്നുവെന്ന സത്യം തുറന്നുപറയാൻ ധൈര്യം കാണിച്ച ആദ്യ നേതാവ് കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.’’ രാജീവ് ചന്ദ്രശേഖർ.

‘കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായം അവസാനിക്കുന്നു’

‘‘‘മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ വിയോഗത്തോടെ കേരള രാഷ്ട്രീയത്തിലെ വലിയൊരു അധ്യായമാണ് അവസാനിക്കുന്നത്. രാഷ്ട്രീയ ജീവിതം ഒരു ആശയമായി കണ്ട അദ്ദേഹം കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നു. മുസ്‌ലിം പെൺകുട്ടികളുടെ സ്കോളർഷിപ്പ് ഉൾപ്പെടെ ന്യൂനപക്ഷ അനുബന്ധമായ ഒട്ടേറെ പദ്ധതികൾ അദ്ദേഹത്തിന്റെ ഭരണകാലത്ത് സാധ്യമായിട്ടുണ്ട്. വി എസിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളെയും സ്നേഹജനങ്ങളെയും എന്റെ അനുശോചനമറിയിക്കുന്നു.’’’– അനുശോചിച്ച് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

'മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല'

ജീവിതം തന്നെ സമരമാക്കിയ ജനനായകന്‍, പ്രിയപ്പെട്ട സഖാവ് വി.എസ്സിന്‌ കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍. സാധാരണക്കാരുടെ പ്രതീക്ഷയും, പ്രത്യാശയുമായി തിളങ്ങി നിന്ന ആ മഹത് വ്യക്തിത്വവുമായി എക്കാലത്തും സ്നേഹബന്ധം പുലര്‍ത്താനായത് ഭാഗ്യമായി ഞാന്‍ കാണുന്നു. മൂന്ന് തവണ പ്രതിപക്ഷ നേതാവായും, ഒരു തവണ മുഖ്യമന്ത്രിയായും സേവനമനുഷ്ഠിച്ച അദ്ദേഹം നിലപാടുകളിലും ആദര്‍ശത്തിലും എക്കാലവും ഉറച്ചുനിന്നു. മലയാളിയുടെ മനസ്സില്‍ അദ്ദേഹത്തിന്‌ മരണമില്ല.

'റെ‍ഡ് സല്യൂട്ട്....റെഡ് സല്യൂട്ട്....'

vs
വി എസിന് വിട

'കാണുന്നില്ലയോ സാഗരമേ.. ഞങ്ങളുടെ സഖാവിനെ...'

'മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോർമകൾക്ക്'

“കണ്ണേ കരളേ വി.എസേ” എന്നാർത്തലച്ച മുദ്രാവാക്യത്തിന്റെ ഒറ്റക്കരുത്തിൽ മാത്രം പാർട്ടിയുടെ കാർക്കശ്യ മതിലുകളെ പൊളിച്ചെഴുതിയ നേതാവായിരുന്നു വി.എസ് അച്യുതാനന്ദൻ. ആറ്റിക്കുറുക്കിയ വാക്കും നിലപാടുകളിലെ തലപ്പൊക്കവും വി.എസിനെ പാർട്ടിയിലേയും സർക്കാരിലേയും തിരുത്തൽ ശക്തിയാക്കി.വി.എസ് എന്ന രണ്ടക്ഷരം മലയാളി ചേർത്തുവെച്ചിരിക്കുന്നത് അണഞ്ഞുപോവാത്ത വിപ്ലവത്തിന്റെ തീയോർമകൾക്കൊപ്പമാണ്. മണ്ണിനും മനുഷ്യനും പരിസ്ഥിതിക്കും വേണ്ടിയുള്ള പോരാട്ടങ്ങളുടെ ആ കനലോർമകൾക്ക്,

പ്രിയ സഖാവിന് വിട.

കടുത്ത ദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു വി.എസിന്റെ പോരാട്ട ജീവിതം. പിന്നീട് സമരം തന്നെ ജീവിതമായി. നിലപാടുകളിലെ വിട്ടുവീഴ്ചയില്ലായ്മ പാർട്ടിക്കുള്ളിൽ പോലും എതിരാളികളെ സൃഷ്ടിച്ചപ്പോൾ ഒതുക്കാൻ ശ്രമിച്ചവർക്ക് പലപ്പോഴും മാറി നിൽക്കേണ്ടി വന്നു.കാരണം ജനങ്ങളായിരുന്നു വി.എസ്സിന്റെ ഊർജ്ജവും കരുത്തും.

പാര്‍ട്ടിക്ക് പിഴച്ചുപോയെന്ന തോന്നലുണ്ടായപ്പോഴെല്ലാം ഇതെല്ല തന്റെ പാര്‍ട്ടിയെന്ന് പറയാതെ പറഞ്ഞു വി.എസ്. അതിന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 1964-ലെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം എന്ന പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ടി.പി ചന്ദ്രശേഖരന്‍ വധം വരേയുള്ള എണ്ണമില്ലാത്ത ഉദാഹരണങ്ങൾ പറയാനുണ്ട്.കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ പിളർപ്പുമുതലുള്ള ആ തിരുത്തൽ ശക്തിക്ക്, വി.എസ് എന്ന സമര യൗവ്വനത്തിന്

ആദരാഞ്ജലികൾ…., വി എസിന് ആദരാഞ്ജലി അര്‍പ്പിച്ച് പി വി അന്‍വര്‍

'പ്രിയ സഖാവ് വി എസ് അച്യുതാനന്ദന് ആദരാഞ്ജലികൾ'

വിയോഗം വലിയ ശൂന്യത-തോമസ് ഐസക്

സഖാവ് വിഎസിന്റെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. കൂടുതൽ അർപ്പണബോധത്തോടെ സഖാവ് ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ട് മാത്രമേ ഈ വിടവ് നികത്താനാകൂ.

വിഎസും പിണറായിയും

vs and pinarayi
photo: Express file

'ദരിദ്രരുടെ ചാംപ്യന്‍'

വിഎസിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി

അനുശോചിച്ച് പ്രിയങ്ക ഗാന്ധി

‘‘കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ ജീവിതവും പ്രവർത്തനവും സ്പർശിച്ച എല്ലാവർക്കും എന്റെ ഹൃദയംഗമമായ അനുശോചനം. കേരളത്തിനും രാഷ്ട്രത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ വരും വർഷങ്ങളിൽ ബഹുമാനിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യും.’,-പ്രിയങ്ക ഗാന്ധി

'പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കായി പോരാടിയ പോരാളി'

''പതിറ്റാണ്ടുകളായി പൊതുജീവിതത്തില്‍ സജീവമായിരുന്ന മുന്‍ കേരള മുഖ്യമന്ത്രി സഖാവ് വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, തന്റെ തത്വങ്ങളോടുള്ള അദ്ദേഹത്തിന്റെ ഉറച്ച പ്രതിബദ്ധത, ജനാധിപത്യം, പൊതുജനക്ഷേമം, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി പോരാടിയ ഒരു പോരാളി എന്ന നിലയില്‍ അദ്ദേഹത്തിന് ആദരവ് നേടിക്കൊടുത്തു. എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും, സുഹൃത്തുക്കളോടും, സഹ സഖാക്കളോടും ഒപ്പമുണ്ട്.''

'അനീതിക്കെതിരെയുള്ള ചൂണ്ടുവിരല്‍ ഇനിയില്ല'

V S
photo: Express file

രാത്രി വൈകിയും പ്രിയനേതാവിനെ കാണാന്‍ ആയിരങ്ങള്‍....

vs
വിഎസിനെ കാണാനെത്തുന്നവര്‍

രാത്രി വൈകിയും എകെജി സെന്ററിലേയ്ക്ക് ഒഴുകിയെത്തി പതിനായിരങ്ങള്‍...സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ളവരാണ് ആരാധ്യ നേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ഒഴുകിയെത്തിയത്.

വിഎസിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിനായി ദര്‍ബാര്‍ ഹാളില്‍ എത്തിച്ചു

വിഎസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിക്കുന്നു

തലസ്ഥാനത്തോട് വിട ചൊല്ലി വിഎസ്. സെക്രട്ടേറിയറ്റിൽനിന്ന് ആലപ്പുഴയിലേക്കുള്ള വിലാപയാത്ര ആരംഭിച്ചു

വിഎസിനെതിരെ അധിക്ഷേപകരമായ പോസ്റ്റ് ഇട്ട അധ്യാപകനെ നഗരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി.അനൂപിനൊയാണ് നഗരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

വിലാപയാത്ര പാളയത്ത് എത്തി. ആയിരക്കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കുന്നു

വിലാപയാത്ര  ഓച്ചിറയില്‍

വിലാപയാത്ര 16 മണിക്കൂർ കൊണ്ട് 92 കിലോമീറ്ററാണ് പിന്നിട്ടത്.

വിലാപയാത്ര തോട്ടപ്പള്ളിയിൽ പ്രവേശിച്ചു. അടുത്ത പോയിന്റ് പുറക്കാട്

സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി.

വിലാപയാത്ര വേലക്കകത്തെ വീട്ടിലേക്ക്

വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര പുന്നപ്രയിലെ വേലക്കകത്തെ വീട്ടിലെത്തി.ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയുടെ മണ്ണിലേക്ക് എത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ വിഎസിനായി ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. കാസര്‍കോട് അടക്കമുള്ള വടക്കന്‍ ജില്ലകളില്‍നിന്ന് പ്രവര്‍ത്തകര്‍ രാത്രി തന്നെ ആലപ്പുഴയിലെത്തിയിരുന്നു.

വീട്ടിലെ പൊതുദർശനം ഒരു മണിക്കൂറാണ് നിശ്ചയിച്ചിരിക്കുന്നത്. ജനപ്രവാഹം ശക്തമായതോടെ സമയം വെട്ടിച്ചുരുക്കാൻ സാധ്യതയുണ്ട്. ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശന സമയവും കുറച്ചിട്ടുണ്ട്. തിരക്ക് വർധിച്ചതിനാൽ, ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിൽ പങ്കാളികളാകണമെന്ന് നേതാക്കൾ ജനങ്ങളോട് അഭ്യർഥിക്കുന്നുണ്ട്. റിക്രിയേഷൻ ഗ്രൗണ്ടിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഭൗതികശരീരം വൈകിട്ടോടെ വലിയ ചുടുകാട്ടിലേക്കു സംസ്കാരത്തിനായി കൊണ്ടുപോകും..

വിഎസിന്റെ ഭൗതീക ശരീരം വഹിച്ചുള്ള വിലാപയാത്ര ഡിസി ഓഫീസില്‍

പെരുമഴയിലും ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിലയ്ക്കാത്ത ജനപ്രവാഹം

മുഖ്യമന്ത്രി പിണറായി വിജയന്‍, എംവി ഗോവിന്ദന്‍, എസ് രാമചന്ദ്രന്‍ പിള്ള, ബിമന്‍ ബസു.. തുടങ്ങി നിരവധി നേതാക്കള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പ്രമുഖരുടെ നിര.

വേലിക്കകത്തു വീട്ടിലെ പൊതു ദർശനത്തിനു ശേഷം വിഎസിന്റെ ഭൗതിക ശരീരം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിലേക്കു കൊണ്ടുപോയി. അവി‌ടെ പൊതുദർശനത്തിനു ശേഷം ബീച്ച് റിക്രിയേഷൻ മൊതാനത്തേക്ക്. അവിടുത്തെ പൊതുദർശനത്തിനു ശേഷമാണ് വലിയ ചുടുകാട്ടിൽ സംസ്കാരച്ചടങ്ങുകൾ നടക്കുക.

ജില്ലാ കമ്മറ്റി ഓഫീസില്‍ നേതാക്കള്‍ അന്തിമോചാരം അര്‍പ്പിച്ച ശേഷമായിരിക്കും പൊതുദര്‍ശനം

കിലോമീറ്ററുകള്‍ ദൂരത്തില്‍ ജനങ്ങള്‍ വരിനില്‍ക്കുന്നു. ആളുകള്‍ തിരക്ക് കൂട്ടരുതെന്ന് അറിയിച്ചുകൊണ്ട് പൊലീസ് മുന്നറിയിപ്പുകള്‍ നല്‍കുന്നു. നിയന്ത്രക്കിനാകാത്ത വിധം ജനക്കൂട്ടം

ജില്ലാ കമ്മിറ്റി ഓഫീസിലെ തിരക്ക് നിയന്ത്രിക്കാനാവാതെ റെഡ് വളണ്ടിയര്‍മാര്‍. അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ നിര. ഡിസി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം വിലാപയാത്രയായി പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടില്‍ എത്തിക്കും

ഡിസി ഓഫീസിലെ പൊതുദര്‍ശനം അവസാനിച്ചു.

ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വന്‍ ജനക്കൂട്ടം. പൊതുദര്‍ശനത്തിന് ശേഷം ഭൗതിക ശരീരം വലിയ ചുടുക്കാട്ടിലേക്ക് കൊണ്ടുപോകും

റിക്രിയേഷന്‍ ഗ്രൗണ്ടിൽ പൊതുദർശനം തുടങ്ങി, പ്രിയ നേതാവിനെ കാണാൻ വലിയജനക്കൂട്ടം.

പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ഡിജിപിയുടെ നേതൃത്വത്തിലായിരുന്നു ഔദ്യോഗി ബഹുമതികള്‍

കേരളം ഒന്നാകെ ആലപ്പുഴയിലേക്ക്. റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ജനസാഗരം, പെയ്തിറങ്ങുന്ന മഴ ആലപ്പുഴയുടെ കണ്ണുനീരാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു.

സമരനായകനെ ഒരുനോക്ക് കാണാന്‍ ആയിരങ്ങള്‍. കനത്ത മഴയില്‍ റിക്രിയേഷന്‍ ഗ്രൗണ്ടിന് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടു. സംസ്‌കാരം പത്തുമണിയെങ്കിലും കഴിയുമെന്നാണ് നേതാക്കള്‍ പറയുന്നത്‌

പ്രിയസഖാവിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ പെരുമഴയത്തും ആയിരങ്ങള്‍. സ്ത്രീകളുടെയും കൊച്ചുകുഞ്ഞുങ്ങളുടെയും നീണ്ടനിര. കണ്ടേ പോകുവെന്ന് ജനങ്ങള്‍. അനീതിക്കെതിരെയും അഴിമതിക്കെതിരെയും പോരാടിയ കേരളത്തിന്റെ കാവലാളെന്ന് പ്രവര്‍ത്തകര്‍

Summary

സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മുഖ്യമന്ത്രിക്കൊപ്പം വലിയ ചുടുകാട്ടിലേക്ക് മടങ്ങി. സംസ്‌കാരം നടക്കുന്ന വലിയ ചുടുകാട്ടില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ആയിരം ആളുകള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടാകുക.

പൊതുദര്‍ശനം അവസാനിപ്പിച്ച് വലിയ ചുടുകാട്ടിലേക്ക് ഭൗതിക ദേഹം കൊണ്ടുപോകുന്നു

മകൻ അരുൺ കുമാർ വിഎസിന്റെ ചിതയ്ക്ക് തീക്കൊളുത്തും.

വലിയ ചുടുകാട്ടിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കരുതെന്ന് അനൗൺസ് ചെയ്ത് മന്ത്രി സജി ചെറിയാൻ

Summary

ഗാർഡ് ഓഫ് ഓണർ നൽകി പൊലീസ്. ഔദ്യോഗിക ബഹുമതി

വലിയ ചുടുകാട്ടില്‍ റെഡ് സല്യൂട്ട് വിളിച്ച് ജനസാഗരം

വിഎസ് ഇനി ജ്വലിക്കുന്ന ഓർമ

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com