ചന്ദ്രിക
ചന്ദ്രിക

ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീണു; വീട്ടമ്മ മരിച്ചു

ട്രെയിൻ കടന്നു പോയ ശേഷം നോക്കിയപ്പോൾ പാളത്തിനു സമീപം മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു
Published on

ആലപ്പുഴ: റെയിൽപ്പാളത്തിനു സമീപത്തുകൂടി നടക്കുകയായിരുന്ന കർഷകത്തൊഴിലാളി മരിച്ച നിലയിൽ. ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ ശക്തമായ കാറ്റിൽ നിലതെറ്റി വീഴുകയായിരുന്നു. കുമാരപുരം പുത്തൻപുരയിൽ ചന്ദ്രിക (64) ആണ് മരിച്ചത്. 

ശനിയാഴ്ച രാവിലെ കരുവാറ്റയിലാണ് അപകടമുണ്ടായത്. കരുവാറ്റ ഇഴവൻകേരി പാടശേഖരത്തിൽ കള പറിക്കാൻ പാളത്തിന്റെ വശത്തുകൂടി പോകുകയായിരുന്നു ചന്ദ്രിക ഉൾപ്പടെയുള്ളവർ. ട്രെയിൻ വരുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ താഴേയ്ക്ക് ഇറങ്ങി നിന്നു. ചന്ദ്രിക സമീപത്തെ തൂണിൽ പിടിച്ചു നിൽക്കുകയായിരുന്നു. ട്രെയിൻ കടന്നു പോയ ശേഷം നോക്കിയപ്പോൾ പാളത്തിനു സമീപം മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com