പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംഫയല്‍
Updated on
1 min read

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 12 ആയി.

കേസിൽ നേരത്തെ ഡിവൈഎഫ്ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡന്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഓഫീസിലെത്തി ജോയൽ കീഴടങ്ങുകയായിരുന്നു.

പ്രതീകാത്മക ചിത്രം
പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശന്‍

ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ ന​ഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. പ്രായപൂർത്തിയാകാത്തവരും പ്രതികളായുണ്ടെന്നു സൂചനയുണ്ട്. ഇൻസ്റ്റ​ഗ്രാം വഴിയാണ് പെൺകുട്ടിയുമായി പ്രതികളിൽ പലരും സൗഹൃദത്തിലായതെന്നു പൊലീസ് പറയുന്നു.

സ്കൂളിൽ പോകാൻ മടി കാണിച്ചതിനെ തുടർന്നു പെൺകുട്ടിയെ കൗൺസിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്. 2022 മുതൽ കേസിനാസ്പദമായ സംഭവങ്ങൾ നടക്കുന്നുണ്ടെന്നു പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com