കൊല്ലം: അഷ്ടമുടി സഹകരണ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതിനെ പിന്നാലെ നവജാത ശിശുവും മരിച്ചു. കൊല്ലം മൈലക്കാട് സ്വദേശി വിപിന്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ദിവസം വിപിന്റെ ഭാര്യ ഹര്‍ഷ മരിച്ചിരുന്നു. ചികിത്സാപ്പിഴവാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
പ്രസവത്തിന് തൊട്ടുമുമ്പ് യുവതിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ആരോഗ്യസ്ഥിതി മോശമായ ഹര്‍ഷയെ കൊല്ലത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയായിരുന്നും മരണം. എന്നാല്‍ പ്രസവസമയത്ത് ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് അഷ്ടമുടി ആശുപത്രി അധികൃതരുടെ വിശദീകരണം.
യുവതിയുടെ ആരോഗ്യനില മോശമായിട്ടും ഡോക്ടര്‍മാര്‍ ആദ്യം വിവരം മറച്ചുവച്ചുവെന്നും കുടുംബം ആരോപിച്ചു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates