വിനോദ യാത്രാ സംഘത്തിനൊപ്പം ഇടുക്കിയിലെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

വിനോദ യാത്രാ സംഘത്തിനൊപ്പം ഇടുക്കിയിലെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
മുഹ​മ്മദ് നിഹാൽ
മുഹ​മ്മദ് നിഹാൽ
Updated on: 
1 min read

മലപ്പുറം: വിനോദ യാത്രയ്ക്കായി ഇടുക്കിയിലെത്തിയ സംഘത്തിലെ വിദ്യാർത്ഥി മുങ്ങി മരിച്ചു. വരമ്പനാല ചെറവന്നൂരിലെ കടായിക്കൽ അബ്ദുൽ നാസർ എന്ന മാനുപ്പയുടെ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. കൽപകഞ്ചേരി ജിവിഎച്ച് എസ് സ്‌കൂളിൽ നിന്നു വിദ്യാർഥികൾ സംഘടിച്ച വിനോദ യാത്രാ സംഘത്തിനൊപ്പമായിരുന്നു മുഹ​മ്മദ് നിഹാൽ ഇടുക്കിയിലെത്തിയത്.  

പ്ലസ് ടു, വിഎച്ച് എസ്ഇ വിഭാഗങ്ങളിലെ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലേക്ക് വിനോദ യാത്ര പോയത്. ബുധനാഴ്ച വൈകീട്ട് ആറോടെ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെയാണ് തലയിടിച്ച് വീണ് മരണം സംഭവിച്ചത്. 

ഇടുക്കി കട്ടപ്പന മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ചെറവന്നൂർ വടക്കേ മഹല്ല് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പ്ലസ്ടു സയൻസ് വിദ്യാർഥിയാണ്. മാതാവ്: നിഷിദ. സഹോദരി: നിയ ഫാത്തിമ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

K P Sasikala
Himanta Biswa Sarma, Ramesh Chennithala
Ramesh Chennithala, Suhail Sajeev
Suhail is not in a correctional facility; what is a Borstal School?
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com