സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ അപകടം; മലയാളി മെഡിക്കൽ വി​ദ്യാർത്ഥി റൊമാനിയയിൽ മുങ്ങി മരിച്ചു

സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ അപകടം; മലയാളി മെഡിക്കൽ വി​ദ്യാർത്ഥി റൊമാനിയയിൽ മുങ്ങി മരിച്ചു
ദേവദത്ത്/ ഫെയ്സ്ബുക്ക്
ദേവദത്ത്/ ഫെയ്സ്ബുക്ക്
Updated on
1 min read

കോട്ടയം: മലയാളി മെഡിക്കൽ വിദ്യാർത്ഥി റൊമാനിയയിൽ വെള്ളത്തിൽ വീണു മരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാറിന്റെയും (റിട്ട. അധ്യാപകൻ ആശ്രമം സ്കൂൾ, വൈക്കം) രേഖയുടെയും (അധ്യാപിക, വിശ്വഭാരതി സ്കൂൾ, കീഴൂർ) മകൻ ദേവദത്ത് (20) ആണ് മരിച്ചത്. 

റൊമാനിയയിലെ മൾട്ടോവയിലായിരുന്നു അപകടം. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം.

തടാകത്തിന്റെ തിട്ടയിൽ ഇരിക്കുന്നതിനിടെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ദേവദത്ത് ശ്രമിച്ചു. അതിനിടെയാണ് അപകടം ഉണ്ടായതെന്നാണു വിവരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com