

ആലപ്പുഴ; ആശുപത്രിയിൽ നിന്ന് മടക്കി അയച്ചതിനെ തുടർന്ന് ഗർഭിണി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചു. ചേർത്തല കഞ്ഞിക്കുഴി വേലിക്കകത്ത് വീട്ടിൽ ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യ പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ആറുമാസം ഗർഭിണിയായിരുന്നു ധന്യ. സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരെ ഉണ്ണിക്കണ്ണൻ പരാതി നൽകി.
അസഹ്യമായ നടുവേദനയെത്തുടർന്ന് ഇന്നലെ പുലർച്ചെ 2.45നാണ് ധന്യയെ താലൂക്ക് ആശുപത്രിയിലെത്തിക്കുന്നത്. പരിശോധിച്ച ശേഷം ഡോക്ടർ വീട്ടിലേക്കു വിടുകയായിരുന്നു. എന്നാൽ വീട്ടിലെത്തി രണ്ടു മണിക്കൂറിനകം പ്രസവിച്ചു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മരിച്ചു. അടിയന്തര ചികിത്സ നൽകാതിരുന്നതാണു കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത് എന്നാരോപിച്ചാണ് ഭർത്താവ് ആരോഗ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates