'സഭ കഴിഞ്ഞാല്‍ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി ആര്‍എസ്എസിന്; കത്തോലിക്ക സഭയുടെ തോളിലാണ് ഇരിപ്പ്'

'എല്ലാ മതങ്ങള്‍ക്കും ഭീകരമായ ചരിത്രമാണുള്ളത്'
 Paul Zacharia
സക്കറിയ ചിത്രം: ബി പി ദീപു/ ന്യൂ ഇന്ത്യൻ എക്സ്പ്രസ്
Edited By:
Updated on
2 min read

തിരുവനന്തപുരം: കത്തോലിക്ക സഭ കഴിഞ്ഞാല്‍പ്പിന്നെ സ്വയം നവീകരിക്കുന്ന ബ്യൂറോക്രസി സംവിധാനമുള്ളത് ആര്‍എസ് എസിന് മാത്രമെന്ന് എഴുത്തുകാരന്‍ പോള്‍ സക്കറിയ. ലോകത്ത് സ്വയം നവീകരിക്കുന്ന ബ്യോറോക്രസിയുള്ളത് സഭയ്ക്കും ആര്‍എസ്എസിനും മാത്രമാണുള്ളത്. ഹിറ്റ്‌ലര്‍ പണ്ട് അതിനു ശ്രമിച്ചെങ്കിലും ഹിറ്റ്‌ലറുടെ മരണത്തോടെ അതു അവസാനിച്ചു. മുസ്സോളിനി ശ്രമിച്ചെങ്കിലും അതും അയാളോടെ അവസാനിച്ചു. ആര്‍എസ്എസ് സിറ്റിങ്ങ് ഓണ്‍ എ സ്ര്‌ടോങ് ഗ്രൗണ്ട്. കത്തോലിക്ക സഭയുടെ തോളിലാണ് ഇരിക്കുന്നത്. അവര്‍ക്ക് ചിന്തന്‍ ബൈഠക് വെക്കാനുള്ള വകുപ്പാണ് ഇതെന്നും സക്കറിയ പറഞ്ഞു.

 Paul Zacharia
'കേരളത്തില്‍ ജാതി ബോധം വര്‍ധിക്കുന്നു; ഭയം കൂട്ടിക്കലര്‍ത്തി മതം കുത്തിവെക്കുന്നു'

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങളുടെ ബ്യൂറോക്രസി മാത്രമാണ് നവീകരിക്കുന്നത്. വിശ്വാസങ്ങളും തിയറികളുമെല്ലാം കൂടുതല്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. പോപ്പും പരിവാരങ്ങളും റോമില്‍ വന്നിരിക്കാന്‍ തുടങ്ങിയിട്ട് 1300 ഓളം കൊല്ലങ്ങളായി. അത് പിന്നീട് വിപുലമായി വളര്‍ന്നു. അത് വര്‍ക്ക് ഫോഴ്‌സ് ഓഫ് ചര്‍ച്ച് ആയി മാറി. അതിന്റെ ഭാഗമായി വിവാഹം കഴിക്കുന്നതിനെ വിലക്കി. സഭയില്‍ ബ്രഹ്മചര്യം വന്നിട്ട് അധിക കാലമൊന്നുമായിട്ടില്ല. വീട്ടില്‍ പിള്ളേരെയും കളിപ്പിച്ച് ഇരുന്നാല്‍ പുരോഹിതനാകാന്‍ ആരും വരില്ലല്ലോയെന്നും സക്കറിയ പറഞ്ഞു.

പണ്ടുകാലത്ത് മാര്‍പാപ്പമാര്‍ കല്യാണം കഴിച്ചിരുന്നു. അതുമാത്രമല്ല പല മാര്‍പാപ്പമാര്‍ക്കും ഏഴും എട്ടും മിസ്ട്രസുമാര്‍ വരെയുണ്ടായിരുന്നു. അവര്‍ക്ക് അന്തപുരങ്ങളും നിര്‍മ്മിച്ചു നല്‍കിയിരുന്നു. വേള്‍ഡ്‌സ് ഓള്‍ഡെസ്റ്റ് സെല്‍ഫ് റിന്യൂവിങ്ങ് ബ്യൂറോക്രസിയാണ് ചര്‍ച്ച്. ഓരോ തലമുറയിലെയും അച്ചന്മാര്‍ വിരമിക്കുമ്പോള്‍, അതിലേറെ അച്ചന്മാരെ ഉയര്‍ത്തിക്കൊണ്ടു വരുന്നു. വിദ്യാഭ്യാസ രംഗത്ത് സഭ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. മറുവശത്ത് പവര്‍, മണി, അത്യാഗ്രഹം, ക്രൂരത തുടങ്ങിയവയുമുണ്ട്. ആ തരത്തില്‍ ഇത്തരത്തില്‍ ബാഡ് എക്‌സാംപിള്‍ സെറ്റ് ചെയ്തിട്ടുള്ള ഹിസ്റ്റോറിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷനുമില്ല. സക്കറിയ ചൂണ്ടിക്കാട്ടുന്നു.

എല്ലാ മതങ്ങള്‍ക്കും ഭീകരമായ ചരിത്രമാണുള്ളത്. ക്രിസ്ത്യന്‍ സഭയുടെ ചരിത്രം വായിക്കുമ്പോള്‍, അധികാരം, അത്യാഗ്രഹം, ക്രൂരത, കൊളോണിയലിസം തുടങ്ങിയവയെല്ലാം കൂടിയുള്ള രൂപമാണെന്ന് മനസ്സിലാകും. ഒട്ടേറെ നല്ല കാര്യങ്ങളും ഉണ്ട്. യൂറോപ്യന്‍ പെയിന്റിങ്ങിന്റെ പിന്നിലും കത്തോലിക്ക സഭയാണ്. ഡാവിഞ്ചി അടക്കമുള്ള ചിത്രകാരന്മാരെല്ലാം സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. സഭയുടെ മഹത്വം വളര്‍ത്താനാണ് കലാകാരന്മാരെ ഉപയോഗിച്ചു. ലോകത്തെ ഇമ്മോറല്‍ ഇന്‍സ്റ്റിറ്റിയൂഷനുകളിലൊന്നാണ് ഇതെന്നും സക്കറിയ പറയുന്നു.

ബൈബിളിലെ കാര്യങ്ങള്‍ സാധാരണ വിശ്വാസിക്ക് വായിച്ചു മനസ്സിലാക്കി, വ്യാഖ്യാനിക്കാന്‍ പറ്റുന്നതല്ലെന്ന് കത്തോലിക്ക സഭ വിശ്വസിച്ചിരുന്നത്. അവരുടെ ഒരു പ്രിന്‍സിപ്പലായിരുന്നു അത്. പുരോഹിതന്മാര്‍ അത് വ്യാഖ്യാനിച്ചിരുന്നത്. അതുകൊണ്ടു തന്നെ ബൈബിള്‍ പണ്ടുകാലത്ത് സാധാരണക്കാര്‍ക്ക് നിഷിദ്ധമായിരുന്നു. തന്റെ ചെറുപ്പകാലത്ത് വായനശാലകളില്‍ പോകുന്നത് കമ്യൂണിസ്റ്റുകാരനാണോയെന്ന ചിന്ത ശക്തമായിരുന്നുവെന്നും സക്കറിയ പറയുന്നു.

യേശു വലിയ എന്റര്‍ട്രെയിനറാണ്, ഒന്നാന്തരം വാഗ്മിയാണ്. തമാശ പറയുന്നയാളാണ്. ഇതെല്ലാം ഒളിച്ചു വെക്കുകയാണ് ചെയ്തത്. മുഹമ്മദും ഇതുപോലെ രസമുള്ള മനുഷ്യനാണ്. അതെല്ലാം ഹദീസുകളിലാണ് വരുന്നത്. അതൊന്നും അവര്‍ തൊടിക്കില്ല. ഖുറാന്‍ വെച്ചാണ് അവരുടെ കളി. യേശുവും മുഹമ്മദും വിഡ്ഡികളെ സഹിക്കാത്തവരായിരുന്നു.

എഴുത്തുകാരന്‍ ആശയവിനിമയം നടത്തുന്നാള്‍ മാത്രമാണ്, അല്ലാതെ അയാള്‍ക്ക് ഒരു മഹത്വവുമില്ല. മനസ്സിന്റെ ഉള്ളില്‍ വര്‍ഗീയവാദമൊക്കെ നല്ലതുപോലെകിടക്കും. ചെറുപ്പത്തിലേ പഠിച്ചതല്ലേ. പല എഴുത്തുകാരിലും പുരുഷമേധാവിത്വം എഴുത്തില്‍ കാണാന്‍ സാധിക്കും. മതത്തിന്റെ കാര്യത്തിലും ഇവര്‍ അത്ര ബോധവാന്മാരായിരുന്നില്ല. മതത്തെ പോലെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥാപനത്തെ, അവര്‍ മുന്നോട്ടുവെക്കുന്ന ദൈവങ്ങളെ എഴുത്തുകാരന്‍ വായനക്കാരന് മുന്നിലേക്ക് വെക്കുന്നത് വലിയ പ്രശ്‌നമാണ്. സക്കറിയ പറയുന്നു.

 Paul Zacharia
കേരളത്തില്‍ ബിജെപി ഭരണം വരുമോ?; സിപിഎം പിന്തുടരുന്നത് 'വൈറ്റ് കോളര്‍' രാഷ്ട്രീയം; തുറന്നു പറഞ്ഞ് സക്കറിയ
 Paul Zacharia
'മലയാളികള്‍ കപട സദാചാരവാദികള്‍; മാധ്യമങ്ങളില്‍ വരുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കുന്നു'
Summary

After the Church, the RSS has a self-renewing bureaucracy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com