

മലപ്പുറം: കെഎസ്ഇബി ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയതിന് പ്രായശ്ചിത്തമായി ഓഫിസിൽ സിസിടിവി സ്ഥാപിക്കാമെന്ന വാഗ്ദാനവുമായി യുവാവ്. വൈദ്യുതി മുടക്കത്തിന്റെ പേരിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് കേസായതോടെയാണ് യുവാവിന്റെ നീക്കം.
മക്കരപ്പറമ്പ് കെഎസ്ഇബി ഓഫിസിലാണ് സംഭവം. ജനുവരി എട്ടിന് രാത്രിയുണ്ടായ കാറ്റിലും മഴയിലും യുവാവിന്റെ വീട് നിൽക്കുന്ന ഭാഗത്ത് വൈദ്യുതി മുടങ്ങി. പിറ്റേന്ന് രാവിലെ പരാതിയുമായെത്തിയ ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനോട് തട്ടിക്കയറി. ജീവനക്കാരന്റെ ഫോൺ ബലമായി തട്ടിയെടുത്താണ് യുവാവ് പോയത്. ജീവനക്കാരൻ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകിയതോടെ ആളെ തിരിച്ചറിഞ്ഞു.
കേസും പൊല്ലാപ്പുമായി. സർക്കാർ ഓഫിസിൽ കയറി അപമര്യാദയായി പെരുമാറിയതിന്റെ പ്രത്യാഘാതം യുവാവിന് ബോധ്യപ്പെട്ടു. ഫോൺ തിരിച്ചേൽപിച്ച് കേസിൽ നിന്ന് ഊരാനായിരുന്നു ശ്രമം. ക്ഷമ ചോദിക്കുകയും പ്രായശ്ചിത്തം ചെയ്യാനൊരുക്കമാണെന്ന് അറിയിക്കുകയും ചെയ്തതോടെ ജീവനക്കാരുടെ മനസ്സലിഞ്ഞു.പ്രായശ്ചിത്തമായി സിസിടിവി സ്ഥാപിച്ച് തരാമെന്നാണ് യുവാവിന്റെ വാഗ്ദാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates