'പ്രഫുല്‍ പട്ടേല്‍ രാജാവാണെന്ന് സ്വയം വിശ്വസിക്കുന്നു, ഇല്ലാത്ത പദവിയുടെ പേരില്‍ അധികാരം പ്രയോഗിക്കാന്‍ കഴിയില്ല'

ഇല്ലാത്ത പദവിയുടെ പേരില്‍ അധികാരം പ്രയോഗിക്കാന്‍ പ്രഫുല്‍ പട്ടേലിന് കഴിയില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.
AK Saseendran
വനം മന്ത്രി എ കെ ശശീന്ദ്രന്‍ - ടി വി ദൃശ്യം
Updated on: 
1 min read

കോഴിക്കോട്: എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രഫുല്‍ പട്ടേലിനോട് പാര്‍ട്ടി ഭരണഘടന വായിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്‍. രാജാവാണെന്നു സ്വയം വിശ്വസിക്കുകയാണ് പ്രഫുല്‍ പട്ടേല്‍. അദ്ദേഹം രാജാവല്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ചാണ് അദ്ദേഹത്തെ പോലെയുള്ള നേതാക്കള്‍ പ്രവര്‍ത്തിക്കേണ്ടത്. ഭരണഘടന പ്രകാരം പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരില്‍ അധികാരം പ്രയോഗിക്കാന്‍ പ്രഫുല്‍ പട്ടേലിന് കഴിയില്ലെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

'വിശ്വസിക്കുന്ന പാര്‍ട്ടിയുടെ ഭരണഘടന വായിക്കണം. ഇത് പ്രകാരം പാര്‍ട്ടിയില്‍ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനമില്ല. അദ്ദേഹം രാജാവല്ല. കത്ത് ഗൗരവത്തില്‍ എടുക്കുന്നില്ല. കത്തിനെ എങ്ങനെ നേരിടണം എന്നതില്‍ നിയമോപദേശം തേടും, താനോ തോമസ് കെ തോമസോ രാജിവെയ്ക്കില്ല', എനിക്കോ തോമസ് കെ തോമസിനോ കത്തയക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. അതിനാല്‍ തന്നെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ശശീന്ദ്രന്‍ പറഞ്ഞു.

AK Saseendran
മില്‍മ പാലിന്റെ വില തല്‍ക്കാലം കൂട്ടില്ല, എതിര്‍ത്ത് മലബാര്‍ മേഖല, അഞ്ചംഗ സംഘം പഠിക്കും

അജിത് പവാര്‍ പക്ഷത്തെ ഔദ്യോഗിക പക്ഷം ആക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം കോടതി ഹര്‍ജി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഹര്‍ജിയില്‍ തീരുമാനം ആകുന്നത് വരെ ഇങ്ങനെ ഒരു നടപടി സാധ്യമാകില്ല. കോടതിയുടെ പരിഗണനയില്‍ ഉള്ള വിഷയത്തില്‍ ധൃതി പിടിച്ച് തീരുമാനം എടുക്കുന്നത് എന്തിന്? താനോ , തോമസ് കെ തോമസോ രാജി വെക്കില്ല. അച്ചടക്ക നടപടിക്ക് വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

എന്‍സിപി മന്ത്രിമാരായ എകെ ശശീന്ദ്രനും സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ തോമസ് കെ തോമസും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ കത്തയച്ചിരുന്നു. കേരളത്തിലെ എന്‍സിപി എംഎല്‍എമാര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇരുവരും ശരദ് പവാറിനെ പിന്തുണയ്ക്കുന്നതാണ് അജിത് പവാര്‍ വിഭാഗത്തെ ചൊടിപ്പിക്കുന്നത്.

AK Saseendran
ശ്രീകൃഷ്ണ ജയന്തിക്ക് അവധി പ്രഖ്യാപിച്ച മുഖ്യമന്ത്രി, മുഖ്യമന്ത്രി സ്ഥാനത്ത് നിന്നിറങ്ങി ഉപമുഖ്യമന്ത്രിയായ നേതാവ്
Summary

ak saseendran on praful patel letter to resign ncp mla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chandy Oommen
Mathew Kuzhalnadan
ck saseendran approaches mammootty helps nepali boy free heart surgery
CPM Does Not Protect Sexual Harassers, Says Senior Leader PK Sreemathy
X

FOLLOW US

ON GOOGLE DISCOVER