മലപ്പുറത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; യുവാവ് കസ്റ്റഡിയില്‍

മേലാറ്റൂര്‍ സ്വദേശി റൂബിനയെയാണ് ഭര്‍ത്താവ് മന്‍സൂര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്
പൊലീസ് കസ്റ്റഡിയിലെടുത്ത മന്‍സൂര്‍
പൊലീസ് കസ്റ്റഡിയിലെടുത്ത മന്‍സൂര്‍
Updated on: 
1 min read

മലപ്പുറം: ഭര്‍ത്താവ് യുവതിയെ പെട്രോള്‍ ഒഴിച്ച് തീ  കൊളുത്തിക്കൊല്ലാന്‍ ശ്രമം. കുടുംബക്കോടതി പരിസരത്താണ് സംഭവം. മേലാറ്റൂര്‍ സ്വദേശി റൂബിനയെയാണ് ഭര്‍ത്താവ് മന്‍സൂര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. രണ്ടുപേരും കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയിരുന്നു. ഇന്ന് ഇരുവരോടും കോടതിയില്‍ എത്താന്‍ നിര്‍ദേശിച്ചിരുന്നു. കോടതി പരിസരത്തുവച്ച് ഇരുവരും തമ്മില്‍ കുട്ടികളെ ചൊല്ലി തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് റുബീന വിവരം പൊലീസില്‍ അറിയിച്ചു.  എന്നാല്‍ പൊലീസ് എത്തുന്നതിന് തൊട്ടുമുന്‍പ് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും വാങ്ങി കൈവശം സൂക്ഷിച്ച പെട്രോള്‍ റുബീനയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. തീ കൊളുത്താന്‍ ശ്രമിക്കുന്നതിനിടെ അവിടെയുണ്ടായിരുന്നവര്‍ തട്ടിമാറ്റിയതോടെയാണ് അപകടം ഒഴിവായത്.

സംഭവത്തിന് പിന്നാലെ മന്‍സൂറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റുബീനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതായും വധശ്രമം ഉള്‍പ്പടെയുളള വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Shigella
P P Divya
 today top five news
Seeram Sambasiva Rao IAS
X

FOLLOW US

ON GOOGLE DISCOVER