'ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, ആ രണ്ട് മാവോയിസ്റ്റുകളിൽ ഒരാൾ ഞാനാണ്':അനൂപ് മാത്യു ജോര്‍ജ്

എന്തിന് വേണ്ടിയാണ് ഞങ്ങള്‍ താങ്കളെ കാണാന്‍ വന്നത് എന്ന ചോദ്യം വാര്‍ത്താസമ്മേളനത്തില്‍ ആരും ഉയര്‍ത്തിക്കണ്ടില്ല
Anup Mathew George
Anup Mathew Georgefacebook
Updated on
3 min read

കോഴിക്കോട്: തന്നെ കാണാന്‍ വന്ന എല്ലാവരേയും കാണാറുണ്ടെന്നും കഴിഞ്ഞ ദിവസം രണ്ട് മാവോയിസ്റ്റുകള്‍ കാണാന്‍ വന്നു എന്നും പറഞ്ഞ ആഭ്യന്തരമന്ത്രിയുടെ വാക്കുകളില്‍ വിശദീകരണവുമായി അനൂപ് മാത്യു ജോര്‍ജ്. എന്തിന് വേണ്ടിയാണ് ഞങ്ങള്‍ താങ്കളെ കാണാന്‍ വന്നത് എന്ന ചോദ്യം വാര്‍ത്താസമ്മേളനത്തില്‍ ആരും ഉയര്‍ത്തിക്കണ്ടില്ല.

യുഎപിഎ എന്ന ജനദ്രോഹ നിയമം ശക്തിപ്പെടുത്താനുള്ള നീക്കം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി ഒരു മാസത്തിനുള്ളില്‍ കേരള പൊലീസിലെ എടിഎസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ജനദ്രോഹ നിയമങ്ങള്‍ ശക്തിപ്പെടുത്തുന്ന നീക്കത്തില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെടാനും രാഷ്ട്രീയ സാമൂഹിക മേഖലകളിലെ വ്യക്തിത്വങ്ങള്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിക്കാനുമാണ് എത്തിയതെന്നും അനൂപ് മാത്യു ജോര്‍ജ് പറഞ്ഞു.

കൃത്യമായ മാധ്യമപ്രവര്‍ത്തനം നടന്നുവരുന്നുവെങ്കില്‍' രണ്ടു മാവോയിസ്റ്റുകള്‍' എന്നെ സന്ദര്‍ശിച്ചുവെന്ന താങ്കളുടെ പരാമര്‍ശത്തിന് തുടര്‍ച്ചയായി എന്തിനുവേണ്ടി സന്ദര്‍ശിച്ചു എന്ന ചോദ്യങ്ങള്‍ ഉയരുകയും, താങ്കള്‍ക്ക് അത് വിശദീകരിക്കുവാന്‍ കഴിയുകയും ചെയ്യുമായിരുന്നു. നിര്‍ഭാഗ്യവശാല്‍, അലസമായ ചെറുചിരികള്‍ മാത്രമാണ് ആ വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ന്നതെന്നും അനൂപ് മാത്യു ജോര്‍ജ് പറഞ്ഞു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ഒമ്പതര വര്‍ഷം തമിഴ്‌നാട്ടിലെ ജയിലില്‍ കഴിഞ്ഞയാളാണ് അനൂപ് മാത്യു ജോര്‍ജ്.

Anup Mathew George
അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പോക്‌സോ കേസെടുത്ത് പൊലീസ്

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിക്ക്, താങ്കളെ സന്ദർശിച്ചുവെന്ന് പരാമർശിച്ച "2 മാവോയിസ്റ്റുകളിൽ " ഒരാൾ ഞാനാണ്. ആദ്യം തന്നെ പറയട്ടെ താങ്കളെ കാണുവാനും, ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കുവാനും വളരെ ഉദാരമായ സമീപനമാണ് താങ്കൾ സ്വീകരിച്ചത്. പക്ഷേ, താങ്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ നമ്മുടെ കൂടിക്കാഴ്ചയെ പറ്റി കൃത്യമായ ഒരു റിപ്പോർട്ടിംഗ് നടന്നിട്ടില്ല. അത് താങ്കളുടെ പ്രശ്നമായി ഞാൻ കാണുന്നുമില്ല. താങ്കളെ സന്ദർശിക്കുവാൻ "രണ്ട് മാവോയിസ്റ്റുകൾ" വന്നു എന്നും, താങ്കളുടെ രാഷ്ട്രീയ ശരികളിൽ നിന്നും താങ്കൾ അവരോട് സംസാരിച്ചു എന്നും പത്രസമ്മേളനത്തിൽ പറയുമ്പോൾ എന്തിനുവേണ്ടിയാണ് ആ "രണ്ടു മാവോയിസ്റ്റുകൾ" താങ്കളെ സന്ദർശിച്ചതെന്ന ആ വലിയ ചോദ്യം ചോദിക്കുവാനായി ഒരു ചെറു ശബ്ദം പോലും ആ വാർത്ത സമ്മേളനത്തിൽ ഉണ്ടായില്ല. അതിനാൽ താങ്കൾക്ക് അത് വിശദീകരിക്കാനും കഴിഞ്ഞില്ല.

UAPA എന്ന ജനദ്രോഹ നിയമം, UDF ഗവൺമെന്റ് അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുൻപ് തന്നെ, കേരളത്തിൽ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ കേരള പോലീസിന്റെ ഭാഗമായ ATS( Anti Terrorist Squad)ന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ജനദ്രോഹ നിയമങ്ങൾ ശക്തിപ്പെടുത്തുന്ന നീക്കത്തിൽ നിന്നും യുഡിഎഫ് ഗവൺമെന്റ് പിന്മാറണമെന്ന ആവശ്യം സ്വാഭാവികമായും പൊതുസമൂഹത്തിൽ നിന്നും ഉയരുന്നു. അതിന്റെ അടിസ്ഥാനത്തിൽ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സാറ ജോസഫ്, ബി രാജീവൻ, അൻവർ അലി, റഫീഖ് അഹമ്മദ്, ഗീതാനന്ദൻ, കെ അജിത, അജിത്ത് എം പച്ചനാടൻ അടക്കമുള്ള കേരളത്തിലെ രാഷ്ട്രീയ സാംസ്കാരിക വ്യക്തിത്വങ്ങൾ ഒപ്പിട്ട ഒരു നിവേദനം തയ്യാറാക്കപ്പെടുന്നു. ആ നിവേദനം ആഭ്യന്തരമന്ത്രിക്ക് നൽകുവാനും, കേരളത്തിന്റെ പൊതു മണ്ഡലത്തിൽ നിന്നും യുഎപിഎ നിയമത്തിന്റെ പ്രയോഗത്തിനെ സംബന്ധിച്ച് ഉയർന്നുവന്ന വിമർശനങ്ങൾ ഗവൺമെന്റിനെ അറിയിക്കുവാനുമായാണ് ഞങ്ങൾ താങ്കളെ സന്ദർശിക്കുന്നത്.

നിവേദനം സൂക്ഷ്മമായി വായിച്ചു മനസ്സിലാക്കിയതിനു ശേഷം, നിവേദനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ ഇപ്പോഴാണ് വരുന്നതെന്നും, ആ വിഷയങ്ങൾ പരിശോധിച്ചതിനുശേഷം മറുപടി പറയാമെന്നുമുള്ള താങ്കളുടെ മറുപടി ശുഭ സൂചകമായി തന്നെയാണ് ഞങ്ങൾ സ്വീകരിച്ചതും. നിവേദനത്തിൽ ഒപ്പിട്ട മുഴുവനാളുകളോടും ഞങ്ങളത് പങ്കുവയ്ക്കുകയും ചെയ്തു. മാത്രവുമല്ല, രണ്ടാഴ്ചയ്ക്കുശേഷം ഇക്കാര്യത്തിലുള്ള ഗവൺമെന്റ് സമീപനം എന്താണെന്നറിയുവാനായി ഞങ്ങൾ ഗവൺമെന്റിനെ വീണ്ടും സമീപിക്കും എന്നുള്ള കാര്യവും ഞങ്ങൾ അവരോട് പങ്കുവെച്ചു.

കൃത്യമായ മാധ്യമപ്രവർത്തനം നടന്നുവരുന്നുവെങ്കിൽ" രണ്ടു മാവോയിസ്റ്റുകൾ" എന്നെ സന്ദർശിച്ചുവെന്ന താങ്കളുടെ പരാമർശത്തിന് തുടർച്ചയായി എന്തിനുവേണ്ടി സന്ദർശിച്ചു എന്ന ചോദ്യങ്ങൾ ഉയരുകയും, താങ്കൾക്ക് അത് വിശദീകരിക്കുവാൻ കഴിയുകയും ചെയ്യുമായിരുന്നു. നിർഭാഗ്യവശാൽ, അലസമായ ചെറുചിരികൾ മാത്രമാണ് ആ വാർത്ത സമ്മേളനത്തിൽ ഉയർന്നത്.

{ജനദ്രോഹ നിയമമായ UAPA ശക്തിപ്പെടുത്താനുള്ള യുഡിഎഫ് സർക്കാർ നീക്കം അവസാനിപ്പിക്കുക.

മുഴുവൻ യുഎപിഎ കേസുകളും പിൻവലിക്കുക എന്നീ ആവശ്യം ഉയർത്തിക്കൊണ്ട് ഗവൺമെന്റിലേക്ക് സമർപ്പിച്ച നിവേദനത്തിൽ ഒപ്പിട്ടവർ 👇🏿

1) സച്ചിദാനന്ദൻ

2) പ്രൊഫ: സാറ ജോസഫ്

3) ബി.രാജീവൻ

4) Dr.ഖദീജ മുംതാസ് .

5) Dr.സെബാസ്റ്റ്യൻ പോൾ

6) പ്രൊഫ: എം എൻ കാരശ്ശേരി

7) ഗ്രോ വാസു.

😎 എം.എൻ. രാവുണ്ണി

9) എം. ഗീതാനന്ദൻ

10) കെ അജിത

11) Dr.റാം മോഹൻ

12) ജെ ദേവിക

13) പ്രൊഫ.കെ. അരവിന്ദാക്ഷൻ

14) റഫീഖ് അഹമ്മദ്

15) അൻവർ അലി

16) കെ മുരളി

17) പി എൻ ഗോപീകൃഷ്ണൻ

18) സി ആർ നീലകണ്ഠൻ

19) കെ.സി. ഉമേഷ് ബാബു

20) പ്രൊഫ:കുസുമം ജോസഫ്

21)adv. പി എ പൗരൻ

22) എൻ സുബ്രഹ്മണ്യൻ

23)adv. ചന്ദ്രശേഖരൻ

24) കെ സഹദേവൻ

25) Dr.സ്മിത പി കുമാർ

26) ജോളി ചിറയത്ത്

27) Adv.പ്രമോദ് പുഴങ്കര

28) പി കെ വേണുഗോപാൽ

29) രേഖാരാജ്.

30) കെ.കെ.ബാബുരാജ്.

31) ജെ. രഘു.

32) സൂസൻ ജോൺ

33) ശരത് ചേലൂർ

34) ഇ പി അനിൽ

35) വി പി മുഹമ്മദ്

36) ബാബു ലക്ഷ്മി

37) ആമിന ഷഹീർ

38) അജിത ഉസ്മാൻ

39) ശിവരാമൻ

40) സി ആർ രാജീവ്

41) പി കെ കിട്ടൻ

42) Adv.പി ജെ മാനുവൽ

43) വി സി ജെന്നി

44) നളിനി ജമീല

45) ഗാർഗി ഹരിതകം

46) മൈത്രി പ്രസാദ് ഏലിയമ്മ

47) ഹരിദാസൻ കൊളത്തൂർ

48) Dr.ആശാ പ്രഭാകർ

49) അജിത്ത്

50) Dr.സുദീപ് മുഹമ്മദ്

51) ആശ ലത

52) ഐ കെ രവീന്ദ്ര രാജ്

53) അംബിക മറുവാക്ക്

54) രാജേഷ് കെ എരുമേലി

55) യു .ഗിരിജ

56)എം എം ഖാൻ

57) എൻ കെ രവീന്ദ്രൻ

58)Adv.പി ഓ ജോൺ

59) Adv.അനീഷ് ലൂക്കോസ്

60) എം ശ്രീകുമാർ

61) അജിത്ത് എം പച്ചനാടൻ

62) രതീഷ് പാണ്ടനാട്

63) വിനിൽ പോൾ

64)സജീദ്ഖാലിദ്

65)ഗോപിനാഥ് ഹരിത

66)ജോഷി ജേക്കബ്

Anup Mathew George
ജവാന്‍ റമ്മിന്റെ ലുക്ക് മാറും, ഇനി ഐഎസ്ഒ നിലവാരമുള്ള കുപ്പിയില്‍; പ്രതിസന്ധി പരിഹരിച്ചെന്ന് ബെവ്‌കോ
Anup Mathew George
മന്ത്രി പങ്കെടുത്ത ചടങ്ങിലെത്താന്‍ ഔദ്യോഗിക വാഹനം നല്‍കിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ് - വിഡിയോ
Anup Mathew George
'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി
Summary

Anoop Mathew George responds to the Home Minister

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com