മന്ത്രി പങ്കെടുത്ത ചടങ്ങിലെത്താന്‍ ഔദ്യോഗിക വാഹനം നല്‍കിയില്ല; സൈക്കിളിലെത്തി പഞ്ചായത്ത് പ്രസിഡന്റ് - വിഡിയോ

ജനപ്രതിനിധികള്‍ സമരം ചെയ്തതിലുള്ള വിരോധമാണ് സെക്രട്ടറിയെ ചൊടിപ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ആരോപണം
Panchayat President arrives on bicycle
Panchayat President denied official vehicle for minister’s event, arrives on bicycleSM.COM
Updated on
1 min read

കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണ പങ്കെടുത്ത ചടങ്ങില്‍ പോകാന്‍ പഞ്ചായത്ത് പ്രസിഡന്റിന് ഔദ്യോഗിക വാഹനം നല്‍കിയില്ലെന്ന് പരാതി. പഞ്ചായത്ത് സെക്രട്ടറിയുടെ നടപടിയില്‍ പ്രതിഷേധിച്ച് 15 കിലോമീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്തു പ്രസിഡന്റ് ചടങ്ങില്‍ പങ്കെടുത്തു. ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേര്‍ഡാണ് വേറിട്ട പ്രതിഷേധം നടത്തിയത്.

Panchayat President arrives on bicycle
'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി

ഇന്നലെ രാവിലെയാണ് സംഭവം. പോര്‍ട്ട് കൊല്ലത്ത് നടത്തിയ രാജ്യാന്തര ഗാര്‍ഹിക തൊഴിലാളികളുടെ വാര്‍ഷിക ചടങ്ങില്‍ പ്രധാന അതിഥികളില്‍ ഒരാളായാണ് പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിച്ചത്. മന്ത്രി ബിന്ദു കൃഷ്ണ ആയിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്. വാഹനം എടുക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടപ്പോള്‍ വാഹനം കൊണ്ടു പോകാന്‍ സെക്രട്ടറി അനുവാദം നല്‍കിയിട്ടില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് സൈക്കിളില്‍ യാത്ര ചെയ്തത്.

ചൂരല്‍ പൊയ്കയില്‍ ടാര്‍ മിക്‌സിങ് യൂണിറ്റിന് എതിരെ നടപടി എടുക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടിട്ടും സെക്രട്ടറി ആദ്യം തയാറായിരുന്നില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ സമരം ചെയ്തതിലുള്ള വിരോധമാണ് സെക്രട്ടറിയെ ചൊടിപ്പിച്ചതെന്നാണ് പ്രസിഡന്റിന്റെ ആരോപണം. വാഹനം നല്‍കാത്ത സെക്രട്ടറിയുടെ നടപടിയെക്കുറിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Panchayat President arrives on bicycle
'ഇത്തരം പുതിയ കീഴ്‌വഴക്കങ്ങൾ ഉണ്ടാക്കരുത്'; പ്രതിപക്ഷത്തിന് സ്പീക്കർ അധികസമയം നൽകിയെന്ന് റവന്യൂമന്ത്രി അനിൽകുമാറിന്റെ പരാതി
Panchayat President arrives on bicycle
കള്ളും മീന്‍തലയും കഴിച്ചു; യുവാവിന്റെ മരണം ഭക്ഷവിഷബാധ മൂലം?; 5 പേര്‍ ചികിത്സയില്‍
Panchayat President arrives on bicycle
'പ്രിയദർശിനി' പദ്ധതിക്ക് ഹൈക്കോടതിയുടെ ഗ്രീൻ സിഗ്നൽ; കെഎസ്ആർടിസിയിലെ സൗജന്യ യാത്രാ പദ്ധതി തുടരാം
Summary

Panchayat President denied official vehicle for minister’s event, arrives on bicycle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Flowers for Onam scheme
Shigella Outbreak
CJI Surya Kant's London lecture
Donald Trump
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com