ജാമ്യം തേടി ആന്റോ, ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍; വീട് ആന്റോയുടേതെന്ന് തെളിയിക്കാന്‍ എക്‌സൈസ്

മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം
Anto Augustine
ആന്റോ അ​ഗസ്റ്റിൻFILE
Edited By:
Updated on
1 min read

കൊച്ചി: അളവില്‍ കഴിഞ്ഞ മദ്യം വീട്ടില്‍ സൂക്ഷിച്ച കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ആന്റോ വെള്ളിയാഴ്ച സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നു പരിഗണിക്കാനായി മാറ്റുകയായിരുന്നു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ സുല്‍ത്താന്‍ ബത്തേരി മജിസ്‌ട്രേറ്റ് കോടതി ആന്റോ അഗസ്റ്റിന്റെ ജാമ്യ ഹര്‍ജി തള്ളിയിരുന്നു.

Anto Augustine
വൈദ്യുതി പ്രതിസന്ധി: കേരളത്തില്‍ ആണവ നിലയം സ്ഥാപിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍

മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് തന്റെ പേരിലുള്ളതല്ലെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടെന്നും ആന്റോ അഗസ്റ്റിന്‍ പറയുന്നു. വീട് തന്റെ പേരിലല്ലെന്നും, കേസില്‍പ്പെട്ടു കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്മെന്റിന്റെ പരിഗണനയിലുള്ളതിനാല്‍ തന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും ആന്റോ അഗസ്റ്റിന്‍ സുല്‍ത്താന്‍ ബത്തേരി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദിച്ചിരുന്നു.

എന്നാല്‍ വാഴവറ്റയില്‍ മദ്യംപിടികൂടിയ വീട് തന്റെ പേരിലല്ലെന്നുള്ള ആന്റോയുടെ വാദം മറികടക്കാനുള്ള രേഖകള്‍ എക്സൈസ് കോടതിയില്‍ സമര്‍പ്പിക്കും. ഇതിനായി മുട്ടില്‍ പഞ്ചായത്തില്‍ നിന്നടക്കം തെളിവ് ശേഖരിച്ചു. 2025 വര്‍ഷത്തെ കെട്ടിടനികുതി 2026 മാര്‍ച്ചില്‍ അടച്ചതായാണ് പഞ്ചായത്ത് രേഖ. വീട് നിര്‍മിച്ച് പത്തുവര്‍ഷത്തിനുശേഷം 2022-ല്‍ ഉപയോഗരീതി മാറ്റുന്നതിനായി പഞ്ചായത്തില്‍ അപേക്ഷിച്ചിരുന്നു. ഹോംസ്റ്റേ പോലെ വാണിജ്യാവശ്യങ്ങള്‍ക്കുകൂടി ഉപയോഗിക്കുന്നതിനാണ് അനുമതി തേടിയത്. എന്നാല്‍ പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു എന്നും എക്‌സൈസ് കോടതിയെ അറിയിക്കും.

വാഴവറ്റയിലെ വീട്ടിലെ 22 സിസിടിവി കാമറകളിലെയും ദൃശ്യങ്ങൾ കാണാനില്ലെന്ന് എക്സൈസ് കോടതിയെ അറിയിക്കും. ദൃശ്യങ്ങളടങ്ങിയ ഡിവിആർ എടുത്തുമാറ്റിയ നിലയിലാണെന്നും എക്സൈസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വാഴവറ്റയിലെ വീട് നിർമ്മിച്ചത് ദുരന്തനിവാരണ അതോറിറ്റി നിർദേശങ്ങൾ ലംഘിച്ചാണെന്നും എക്സൈസ് പറയുന്നു. ആന്റോയുടെ വീട്ടില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍, 138 കുപ്പികളിലായി അനധികൃതമായി സൂക്ഷിച്ച 67 ലിറ്റര്‍ മദ്യമാണ് പിടിച്ചെടുത്തത്. പിടികൂടിയ മദ്യത്തില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്‌സൈസ് പറഞ്ഞു.

Anto Augustine
ഓടുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർക്ക് അ​ദ്ഭുത രക്ഷ
Anto Augustine
ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും
Anto Augustine
പ്രിയദർശിനി നൂറാം ദിനത്തിൽ യാത്രക്കാർക്ക് പുതിയ സമ്മാനവുമായി കെഎസ്ആർടിസി; രണ്ട് പദ്ധതികൾക്ക് ഇന്ന് തുടക്കം
Summary

Anto Augustine seeks bail; plea to be heard in High Court today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anto Augustine
Reporter TV MD Anto Augustine
anto augustine
Excise raid
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com