പിഞ്ചു കുഞ്ഞിനെ മർദ്ദിച്ച കേസിൽ ജാമ്യത്തിലിറങ്ങി; വീണ്ടും കുട്ടിയുടെ മുഖത്ത് വടി കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു; പിടിയിൽ

മൂന്നര വയസുള്ള ആൺ കുഞ്ഞിന്റെ മുഖത്ത് വടി കൊണ്ടു അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: പിഞ്ചു കുഞ്ഞിനെ മർദ്ദിച്ചു പരിക്കേൽപ്പിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും അതേ കേസിൽ പിടിയിൽ. ഒപ്പം താമസിക്കുന്ന വനിതാ സുഹൃത്തിന്റെ കുഞ്ഞിനെയാണ് പ്രതി മർദ്ദിച്ചത്. യുവതിയുടെ ആൺ സുഹൃത്തായ അടിമലത്തുറ അമ്പലത്തിൽ മൂല സ്വദേശി റോയി (27)യെ ആണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. 

മൂന്നര വയസുള്ള ആൺ കുഞ്ഞിന്റെ മുഖത്ത് വടി കൊണ്ടു അടിച്ചു പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ രണ്ട് മാസം മുൻപാണ് ഇതേ കേസിൽ പ്രതി പിടിയിലായത്.

ഭാര്യയുമായി അകന്ന് കഴിയുന്ന യുവാവ് യുവതിക്കൊപ്പമാണ് താമസം. പുതുവത്സരാഘോഷത്തിനു പറയാതെ പോയത് ചോദ്യം ചെയ്ത് യുവതിയെ മർദിക്കാൻ ശ്രമിച്ചപ്പോൾ അവർ ഓടി രക്ഷപ്പെട്ടു. ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞ് ശബ്ദം കേട്ട് ഉണർന്നു കരഞ്ഞപ്പോൾ ആണ് പ്രതിയുടെ ആക്രമണം. 

മുഖത്ത് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മാതാവിന്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഷണ, അടിപിടി കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com