നിരതെറ്റിച്ച് ഡോക്ടറെ കാണാൻ ശ്രമം, തടഞ്ഞ ആശുപത്രി ജീവനക്കാരിയെ രോ​ഗി മർദിച്ചു 

ആക്രമണത്തിന് ശേഷം രോ​ഗി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കടയിൽ ആശുപത്രി ജീവനക്കാരിക്ക് നേരെ ആക്രമണം. പേരൂര്‍ക്കട ജില്ലാ ആശുപത്രിയിലാണ് ജീവനക്കാരിക്ക് മര്‍ദനമേറ്റത്. 

നിരതെറ്റിച്ച് ഡോക്ടറെ കാണണം എന്നാവശ്യപ്പെട്ടത് തടഞ്ഞതിനാണ് രോ​ഗി ജീവനക്കാരിയെ മർദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡോക്ടറെ കണ്ട ശേഷം പരിശോധനകള്‍ കഴിഞ്ഞ് റിസള്‍ട്ടുമായി വന്ന വിദ്യ എന്ന യുവതിയാണ് നിരതെറ്റിച്ച് ഡോക്ടറെ കാണാന്‍ ശ്രമിച്ചത്.

ആക്രമണത്തിന് ശേഷം ഇവര്‍ ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com