

ആലപ്പുഴ: കായംകുളത്ത് യുവാവിനെ വാൾ കാണിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആപ്പിൾ മൊബൈൽ ഫോണും വാച്ചും പിടിച്ചു പറിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ടകൾ അറസ്റ്റിൽ. കൃഷ്ണപുരം കാപ്പിൽ കിഴക്ക് പ്രസാദ് ഭവനത്തിൽ അരുൺപ്രസാദ് എന്ന യുവാവിനെയാണ് യുവാക്കൾ കൂട്ടംചേർന്ന് മർദിച്ചത്.
ഒന്നാം പ്രതി കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനത്തിൽ അനൂപ് എന്ന ശങ്കർ രണ്ടാം പ്രതിയും അനൂപിന്റെ സഹോദരനുമായ അഭിമന്യു എന്ന സാഗർ, മൂന്നാം പ്രതിയായ രാഹുൽ നാലാം പ്രതിയായ പത്തിയൂർ എരുവ പുല്ലംപ്ലാവിൽ ചെമ്പക നിവാസ്സിൽ അമൽ എന്ന ചിന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി അനൂപ് ശങ്കറിൻ്റെ മൊബൈൽ ഫോൺ എടുത്ത് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. അരുൺ പ്രസാദിനെ 16 ന് ഉച്ചയ്ക്ക് 1.00മണിക്ക് ആക്കനാട് കോളനിയുടെ വടക്കുവശമുള്ള ഗ്രൗണ്ടിൽ വച്ചും അതിന് വടക്കുവശമുള്ള റെയിൽവേ ട്രാക്കിന് സമീപം വെച്ചും പ്രതികൾ ചേർന്ന് അസഭ്യം പറയുകയും മർദ്ദിക്കുകയും ആയിരുന്നു.
അരുൺപ്രസാദിനെ വടി വാൾ കാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ഐഫോൺ പിടിച്ചുപറിക്കുകയും ചെയ്തു എന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. റെയിൽവേ ട്രാക്കിലും മറ്റുമിട്ട് പ്രതികൾ യുവാവിനെയും മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രതികളുടെ മൊബൈലിൽ തന്നെ ഇവർ പകർത്തിയിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വെള്ളിയാഴ്ച നടന്ന സംഭവങ്ങളാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമത്തിലേക്ക് കലാശിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിക്ക് ഒരു സംഘം പൊലീസ് സിവില്‍ ഡ്രസ്സില്‍ കായംകുളത്തെ ഹോട്ടലില്‍ ചായകുടിക്കുകയയിരുന്നു. ഇതിനിടെ ഹോട്ടലിന് പുറത്ത് ഒരു യുവാവ് സിഗരറ്റ് വലിച്ചത് പൊലീസുകാര്‍ ചോദ്യം ചെയ്തു. പൊലീസുകാരാണെന്ന് മനസിലാക്കാതെ യുവാവും സുഹൃത്തുക്കളും പൊലീസുകാരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അടിപിടിയില്‍ കലാശിക്കുകയുമായിരുന്നു.
ഇതില്‍ ഒരാളെ പൊലീസുകാര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ സംഘര്‍ഷത്തിനിടെ ഗുണ്ടാ നേതാവിന്റെ ഫോണ്‍ നഷ്ടപ്പെട്ടു. ഈ ഫോണ്‍ പൊലീസില്‍ ഏല്‍പ്പിച്ചത് മര്‍ദ്ദനമേറ്റ അരുണ്‍ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്.
കാപ്പാ നിയമപ്രകാരം ജയിലിൽ കിടന്നയാളാണ് അനുപ് എന്ന ശങ്കർ, കുപ്രസിദ്ധ അമൽ എന്ന ചിന്തുവിനെ കാപ്പാ നിയമ പ്രകാരം ജയിൽ വാസം അനുഭവിക്കുകയും നിലവിൽ ആലപ്പുഴ ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടു കടത്തിയിട്ടുണ്ട്. ചിന്തുവിനെതിരെ കാപ്പാ നിയമം ലംഘിച്ചതിലേക്കും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്നാം പ്രതിയായ രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates