നമ്പർ മറച്ചുവച്ച കാർ, പിന്നാലെ എത്തി ഇടിച്ചുവീഴ്ത്തി; കൊല്ലത്ത് യുവാവിനെ വണ്ടിയിടിപ്പിച്ച് കൊല്ലാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
യുവാവിനെ കാറിടിച്ച് വീഴ്ത്തുന്നു/ സിസിടിവി ദൃശ്യം
യുവാവിനെ കാറിടിച്ച് വീഴ്ത്തുന്നു/ സിസിടിവി ദൃശ്യം
Updated on: 
1 min read

കൊല്ലം; പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊല്ലം കിഴക്കേമാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 

ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന മനുവിനെ പിന്നിലൂടെ എത്തി കാർ കയറ്റി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. എഴുകോൺ വട്ടമൺകാവിലാണ് വെള്ള നിറത്തിലുള്ള  കാർ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. വണ്ടിയുടെ നമ്പർ മറച്ചുവച്ച നിലയിലായിരുന്നു. വണ്ടിയിടിച്ച് മനു റോഡിന്റെ വശത്തേക്ക് വീണുപോയതാണ് രക്ഷയായത്. മുന്നോട്ടു പോയ കാർ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. 

കഴിഞ്ഞദിവസം വൈകിട്ട് ആറിനാണ് അപകടമുണ്ടാക്കിയത്. പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയാകാം ഇതെന്നാണ് സംശയം. മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പരാതി നൽകാത്തതിനാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com