കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി എ വി റസലി (60)നെ തെരഞ്ഞെടുത്തു. ജില്ലാസെക്രട്ടറിയിരുന്ന വി എൻ വാസവൻ നിയമസഭാംഗമായതോടെ കഴിഞ്ഞ മാർച്ചിലാണ് റസൽ ജില്ലാ സെക്രട്ടറിയുടെ ചുമതലയേറ്റത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും വാസവൻ മത്സരിച്ചപ്പോൾ, റസലാണ് ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.
1981 ൽ പാർടി അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്.
2006 ൽ ചങ്ങനാശ്ശേരിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000 - 05 ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. ചങ്ങനാശ്ശേരി അർബൻ ബാങ്ക് പ്രസിഡൻ്റാണ്.
38 അംഗ ജില്ലാ കമ്മിറ്റി
ജില്ലാ സമ്മേളനം 38 അംഗ കമ്മിറ്റിയേയും 10 അംഗ ജില്ലാ സെക്രട്ടറിയറ്റിനേയും തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളും 4 പേർ വനിതകളുമാണ്. കെ ശെൽവരാജ്, വി ജി ലാൽ, സജേഷ് ശശി, കെ ആർ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ എന്നിവർ പുതുമുഖങ്ങളാണ്. കൃഷ്ണകുമാരി രാജശേഖരൻ, രമാ മോഹൻ, തങ്കമ്മ ജോർജ് കുട്ടി, കെ വി ബിന്ദു എന്നിവരാണ് വനിതാ അംഗങ്ങൾ.
ജില്ലാ കമ്മിറ്റി അംഗങ്ങൾ:
എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് , ടി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകുമാർ , എം കെ പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ , പി വി സുനിൽ, ജോയ് ജോർജ്, റജി സഖറിയ, എം എസ് സാനു, പി ഷാനവാസ്, രമാ മോഹൻ, വി ജയപ്രകാശ്, കെ രാജേഷ്, ഗിരീഷ് എസ് നായർ, പി എൻ ബിനു, തങ്കമ്മ ജോർജ് കുട്ടി, ജെയക് സി തോമസ്, കെ എൻ വേണുഗോപാൽ, കെ സി ജോസഫ്, ബി ആനന്ദകുട്ടൻ, എം പി ജയപ്രകാശ്, ഇ എസ് ബിജു, ടി സി മാത്തുക്കുട്ടി, കെ ശെൽവരാജ്, വി ജി ലാൽ, സജേഷ് ശശി, കെ ആർ അജയ്, കെ വി ബിന്ദു, കെ പി പ്രശാന്ത്, ഷമിം അഹമ്മദ്, ഡോ. പി കെ പത്‌മകുമാർ . കെ അരുണൻ, സി എൻ സത്യനേശൻ
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ:
എ വി റസൽ , കെ സുരേഷ് കുറുപ്പ് , പി കെ ഹരികുമാർ , സി ജെ ജോസഫ് ,ടി ആർ രഘുനാഥൻ , കെ എം രാധാകൃഷ്ണൻ , ലാലിച്ചൻ ജോർജ് , കെ അനിൽകമാർ , കൃഷ്ണകുമാരി രാജശേഖരൻ , റജി സഖറിയ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates