

കൊച്ചി: തൃക്കാക്കര രാസലഹരിക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. പത്തനംതിട്ട സ്വദേശിനി നീതു എസ് കുമാര്‍ ( 38) പൊലീസിന്റെ പിടിയിലായി. കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലും പാര്‍ട്ടികളിലും സിന്തറ്റിക് ലഹരിമരുന്ന് വിതരണം ചെയ്ത കേസിലെ മുഖ്യപ്രതി കെവിന്‍ ബി മാത്യുവിന്റെ സഹായിയാണ് നീതുവെന്ന് പൊലീസ് പറഞ്ഞു.
183 ഗ്രാം എംഡിഎംഎയും, 93 ഗ്രാം എക്സ്റ്റസി ഗുളികകളുമായാണ് കെവിന്‍ പൊലീസിന്റെ പിടിയിലായത്. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയിരുന്നത് നീതുവാണെന്ന് പൊലീസ് പറയുന്നു. കെവിന്റെ പ്രധാന സഹായികളിലൊരാളാണ് നീതുവെന്നും പൊലീസ് സൂചിപ്പിച്ചു.
ലഹരി മരുന്ന് വാങ്ങുന്നതിനും വില്‍പ്പനയുമായി നീതു 20 ലക്ഷത്തിലധികം രൂപയുടെ ബാങ്ക് ഇടപാട് നടത്തിയതായി പൊലീസ് കണ്ടെത്തി. തൊടുപുഴ സ്വദേശിയായ കെവിനെ 2026 ഏപ്രില്‍ 17-ന് കൊച്ചി വാഴക്കാലയില്‍ നിന്ന് പൊലീസിന്റെ ആന്റി-നാര്‍ക്കോട്ടിക് സ്‌ക്വാഡ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി ബന്ധമുള്ളവരെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates