ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ

ശനിയാഴ്ച സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമർശമില്ല
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
Updated on: 
1 min read

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ. ബക്രീദ് പ്രമാണിച്ച് ഇന്നത്തെ സമ്പൂർണ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്ച സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ മദ്യശാലകൾ തുറക്കുന്നതിനെക്കുറിച്ചു പരാമർശമില്ല. തുടർന്നാണ് മദ്യശാലകൾ തുറക്കില്ലെന്ന് ബെവ്കോ അറിയിച്ചത്.

ഞായറാഴ്ച മദ്യശാലകൾ തുറക്കുമെന്നായിരുന്നു  ബെവ്കോ നേരത്തേ അറിയിച്ചിരുന്നത്. ബക്രീദ് പ്രമാണിച്ച് മൂന്നു ദിവസത്തേക്ക് ലോക്ഡൗൺ നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. ടിപിആർ 15 ന് താഴെയുളള പ്രദേശങ്ങളിൽ കട തുറക്കാം. ട്രിപ്പിൾ ലോക്ഡൗൺ പ്രദേശങ്ങളിലും തിങ്കളാഴ്ച കട തുറക്കാനും അനുമതിയുണ്ട്. എ,ബി,സി വിഭാഗത്തിലുളള പ്രദേശങ്ങളിൽ  അവശ്യസാധന കടകൾക്ക് പുറമേ തുണിക്കട, ചെരിപ്പു കട, ഇലക്ട്രോണിക്സ് കട, ഫാൻസി കട, സ്വർണക്കട എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാം. രാത്രി എട്ടു വരെ തുറക്കാനാണ് അനുമതി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com