ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു; രണ്ടു യുവാക്കൾ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

ഇരുവരും എകരൂരിലെ അമ്പിളി ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സിലെ ജീവനക്കാരാണ്
Bike accident
ശ്രീരാഗ്, അജയ്
Edited By:
Updated on: 
1 min read

കോഴിക്കോട്: ബാലുശ്ശേരി തലയാട് പടിക്കൽ വയലിൽ ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഉണ്ണികുളം എകരൂൽ കരുവാറ്റക്കുന്നുമ്മൽ ഷിജു-ബിന്ദു ദമ്പതിമാരുടെ മകൻ അജയ് (17), പേരാമ്പ്ര മുതുകാട് വെള്ളാട് റീനയുടെ മകൻ ശ്രീരാഗ് (22) എന്നിവരാണ് മരിച്ചത്.

Bike accident
നാട്ടിലെ കർഷകൻ, വാഴക്കുലയിലെ എംഡിഎംഎ കടത്ത് തുടങ്ങിയത് മൂന്നു വർഷം മുമ്പ്; നൈജീരിയൻ ലഹരിസംഘങ്ങളുമായി 'ഡാനി'ക്ക് ബന്ധം

ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില അതിഗുരുതരമായി തുടരുന്നു. എകരൂൽ കരുവാറ്റക്കുന്നുമ്മൽ നകുലൻ-അനിത ദമ്പതിമാരുടെ മകൻ ആനന്ദ് (19) ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികി ത്സയിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി ഒൻപതുമണിയോടെയായിരുന്നു അപകടം.

കക്കയം റോഡിൽനിന്ന് എകരൂൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് യുവാക്കളും ഒന്നിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് തലയാട് പടിക്കൽ വയൽ സമീപത്തുവെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ ഇല ക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിലേക്ക് തെറിച്ചുവീണു.

ശബ്ദംകേട്ട് ഓടി യെത്തിയ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻതന്നെ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ടുപേ രുടെ ജീവൻ രക്ഷിക്കാനായില്ല. കൂരാച്ചുണ്ടിൽ സുഹൃത്തിന്റെ ബന്ധുവീട്ടിൽ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു മൂവരും. മരിച്ച ഇരുവരും എകരൂരിലെ അമ്പിളി ലൈറ്റ്‌സ് ആൻഡ് സൗണ്ട്‌സിലെ ജീവനക്കാരാണ്.

Bike accident
13കാരിയെ നിരന്തരം പീഡിപ്പിച്ച് ​ഗർഭിണിയാക്കി; 17കാരൻ പിടിയിൽ
Bike accident
ഉച്ചക്കടയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു; യുവാക്കൾ ഇറങ്ങിയോടി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
Summary

Bike loses control and hits an electric pole; two young men die

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER