2031ല്‍ എന്തു സംഭവിക്കും എന്നതില്‍ ഉത്കണ്ഠ; ബംഗാള്‍ നമുക്ക് മുന്നിലുണ്ട് : പി ജയരാജന്‍

'ബംഗാളില്‍ മുമ്പത്തെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്'
P Jayarajan
പി ജയരാജൻ ഫോട്ടോ: ആൽബിൻ മാത്യു/ എക്സ്പ്രസ്
Edited By:
Updated on
2 min read

തിരുവനന്തപുരം: 2031ലെ തെരഞ്ഞെടുപ്പില്‍, ബിജെപിയുടെ കാര്യത്തില്‍ എന്തു സംഭവിക്കും എന്നതിലാണ് തനിക്ക് ഉത്കണ്ഠയെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കാരണം നമുക്ക് മുന്നില്‍ പശ്ചിമ ബംഗാളിന്റെ അനുഭവമുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കൈകാര്യം ചെയ്ത് ഇപ്പോള്‍ ബിജെപി അധികാരത്തില്‍ വന്നിരിക്കുകയാണ്. അവിടെ ഇടതുപക്ഷമോ കോണ്‍ഗ്രസോ അല്ല വന്നിട്ടുള്ളതെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

P Jayarajan
പിണറായി സര്‍ക്കാരിനെതിരെ നടന്നത് രണ്ടാം 'വിമോചന സമരം'; വലതുപക്ഷ നീക്കം മുന്‍കൂട്ടി കാണാന്‍ കഴിയാതിരുന്നത് ബലഹീനത: പി ജയരാജന്‍

ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളില്‍ ഒരു സീറ്റില്‍ വിജയിച്ച് സിപിഎം തുടക്കം കുറിച്ചിട്ടുണ്ട്. ബംഗാളില്‍ മുമ്പത്തെ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇവിടെ ബിജെപിക്ക് മൂന്ന് സീറ്റ് ലഭിച്ചിരിക്കുകയാണ്. സംഘപരിവാറിനെ നില കുറച്ച് കാണാന്‍ പാടില്ല. അവര്‍ വലിയ ബുദ്ധികേന്ദ്രങ്ങളാണ്. അവരുടേത് വളരെ ആസൂത്രിതമായ പ്ലാനിങ്ങാണെന്നും പി ജയരാജന്‍ പറഞ്ഞു.

ഈ പ്ലാനിങ് എത്രയോ വര്‍ഷമായി കേരളത്തില്‍ നടക്കുന്നുണ്ട്. ആര്‍എസ്എസ്എസിന്റെ കേരളത്തിലെ കേരളത്തിലെ ശാഖാ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1942 ലാണ്. എന്നാല്‍ എന്തുകൊണ്ടാണ് കേരളം ഗുജറാത്തായി മാറാത്തത്?. എന്തേ മധ്യപ്രദേശോ, മഹാരാഷ്ട്രയോ ആയി മാറാത്തത്?. കേരളത്തില്‍ അതിന്റെതായ പ്രത്യേകതയുണ്ട്. നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ശേഷം കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും നേടിയിട്ടുള്ള ആശയപരമായ ആധിപത്യമാണ്. അതിനെ തകര്‍ക്കല്‍ അത്ര എളുപ്പമല്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കി.

ആര്‍എസ്എസ് ആശയപരമായി മാത്രമല്ല, കായികമായും മേധാവിത്വം സ്ഥാപിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ 14 ല്‍ 13 ജില്ലകളിലും ആര്‍എസ്എസും സിപിഎമ്മും തമ്മില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. എന്നാല്‍ മതേതരമെന്ന് പറയുന്ന കോണ്‍ഗ്രസിനെയോ, മുസ്ലിം ലീഗിനെയോ അവര്‍ ലക്ഷ്യമിടുന്നില്ല. ആര്‍എസ്എസ് സിപിഎമ്മിനെയാണ് ലക്ഷ്യമിടുന്നത്. 13 ജില്ലകളിലായി 215 സിപിഎം പ്രവര്‍ത്തകരാണ് ആര്‍എസ്എസുകാരാന്‍ കൊല്ലപ്പെട്ടിട്ടുള്ളതെന്നും പി ജയരാജന്‍ പറഞ്ഞു.

ഇത് കേവലം യാദൃശ്ചികമായി കണക്കാക്കാനാവില്ല. സിപിഎമ്മിനെ ഭൗതികമായി നശിപ്പിക്കാനും പ്രത്യയശാസ്ത്രപരമായ ആധിപത്യം സ്ഥാപിക്കാനുമുള്ള കൃത്യമായ പദ്ധതിയായിരുന്നു അത്. ഇതെല്ലാം ഉണ്ടായിരുന്നിട്ടും, അവര്‍ വിജയിച്ചില്ല. അവര്‍ ചില നേട്ടങ്ങള്‍ നേടിയിട്ടുണ്ട് - അതാണ് മൂന്ന് നിയമസഭാ സീറ്റുകള്‍. 2031 ആണ് അവരുടെ ലക്ഷ്യം. ആ മൂന്ന് സീറ്റുകളില്‍ നിന്ന് അധികാരം കെട്ടിപ്പടുക്കാനുള്ള അവരുടെ പദ്ധതിയെ പരാജയപ്പെടുത്താനുള്ള ഉത്തരവാദിത്തം കേരളത്തിലെ ഇടതുപക്ഷം ഏറ്റെടുക്കണം. പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസ് ശാഖകളിലേക്ക് പോകുന്ന ആളുകളെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കുക ലക്ഷ്യമിട്ടാണ് പാര്‍ട്ടി ശ്രീകൃഷ്ണ ജയന്തി ശോഭ യാത്രയും സമാനമായ പരിപാടികളും സംഘടിപ്പിച്ചത്. അത് വ്യക്തിപരമായി സംഘടിപ്പിച്ച പരിപാടിയല്ല, മറിച്ച് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി തീരുമാനിച്ചതാണ്. അതില്‍ ശ്രീകൃഷ്ണ വേഷം മാത്രമല്ല ഉണ്ടായിരുന്നത്.

P Jayarajan
'പ്രിയദര്‍ശിനി സൗജന്യയാത്ര' ആളെപ്പറ്റിക്കല്‍; സിപിഎം പങ്കെടുക്കില്ലെന്ന് എംവി ഗോവിന്ദന്‍

മാവേലി, പരമ്പരാഗത നാടന്‍ കലകള്‍, ശ്രീനാരായണ ഗുരു, വ്യത്യസ്ത മത പുരോഹിതന്മാര്‍, ചങ്ങമ്പുഴയുടെ 'വാഴക്കുല' തുടങ്ങിയ ഫ്‌ലോട്ടുകളില്‍ അവതരിപ്പിച്ചു. അത് ഒരിക്കലും ആര്‍എസ്എസ് ശോഭ യാത്രയുടെ അനുകരണമായിരുന്നില്ല. പകരം, അത് ഒരു സാംസ്‌കാരിക ഘോഷയാത്രയായിരുന്നു. ആ ഘോഷയാത്ര ആര്‍എസ്എസ് സംഘാടകരെ ഞെട്ടിച്ചു. അത് തുടരാന്‍ കഴിയാത്തതിന്റെ കാരണം അത് സംസ്ഥാനവ്യാപകമായി വ്യാപിക്കാത്തതാണ്. പി ജയരാജന്‍ പറഞ്ഞു.

Summary

Bjp growing beyond three seats in 2031 a concern, says CPM leader P Jayarajan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com