

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര സിപിഎം എംഎല്‍എമാര്‍ ബഹിഷ്‌കരിക്കും. ഈ പരിപാടിയില്‍ സഹകരിക്കേണ്ടെന്ന് സിപിഎം തീരുമാനിച്ചു. പരിപാടിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാര്‍ട്ടി എംഎല്‍എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി പറ്റിക്കല്‍ പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കെഎസ്ആര്‍ടിസിയില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം, ഏതു ഭാഗത്തേക്കും പോകാം, ടൂറിസം പോലെ ഉപയോഗിക്കാം തുടങ്ങി എന്തൊക്കെയാണ് അവര്‍ പറഞ്ഞത്. എന്നിട്ട് ഇപ്പോള്‍ ഏറ്റവുമൊടുവില്‍ ഏതാണ്ട് ആയിരം ബസുകളില്‍ മാത്രം സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്. മലബാറില്‍ തീരേ ഓര്‍ഡിനറി ബസുകളില്ല. പിന്നെയും കൂടുതലായി കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസുള്ളത് തിരുവനന്തപുരത്താണ്. എംവി ഗോവിന്ദന്‍ പറഞ്ഞു.
ഇത്രത്തോളം സൗജന്യം കൊടുത്തതിനെ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ യുഡിഎഫ് പറഞ്ഞതില്‍ നിന്ന് പിന്നോട്ടേക്ക് പോയി എന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. 21,000 രൂപ ആശാ വര്‍ക്കര്‍മാര്‍ക്ക് കൊടുക്കുമെന്ന് പറഞ്ഞിട്ട്, ചുരുങ്ങിയ പണം നല്‍കി അവസാനിപ്പിക്കുകയാണ് ചെയ്തത്. യുഡിഎഫ് പറയുന്നതല്ല ചെയ്യുന്നതെന്ന് വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുകയാണ്. സൗജന്യയാത്ര ആളെപ്പറ്റിക്കല്‍ സമീപനത്തിന്റെ ഭാഗമായതിനാല്‍, പാര്‍ട്ടി പങ്കെടുക്കില്ലെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates