വീട്ടിലെത്തിയ എല്ലാവര്‍ക്കും ചായയില്‍ ലഹരി കലര്‍ത്തി നല്‍കി; സ്വര്‍ണവും പണവുമായി വിവാഹത്തലേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടി

വിവാഹത്തിരക്കിനിടെ വീട്ടുകാര്‍ക്ക് ചായയില്‍ ലഹരി ചേര്‍ത്തു നല്‍കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ഫിറോസാബാദ്:  വിവാഹത്തലേന്ന് യുവതി കാമുകനൊപ്പം ഒളിച്ചോടി. വിവാഹത്തിരക്കിനിടെ വീട്ടുകാര്‍ക്ക് ചായയില്‍ ലഹരി ചേര്‍ത്തുനല്‍കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ബോധരഹിതരായതിന് പിന്നാലെ യുവതി പണവും സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. 

വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ സംഭവിച്ചത് വിശ്വസിക്കാനായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ലഹരി ചേര്‍ത്ത ചായ കുടിച്ചതിന് പിന്നാലെ ചില ബന്ധുക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നരലക്ഷം രൂപ വിലയുള്ള ആഭരണങ്ങളുമായാണ് പെണ്‍കുട്ടി കടന്നുകളഞ്ഞതെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വിവാഹദിവസം യുവതിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിയുടെ ഇളയസഹോദരിയെ യുവാവിന് വിവാഹം കഴിച്ചുനല്‍കുകയായിരുന്നു. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER