മന്ത്രിസഭാ രൂപീകരണം: പിണറായി ഗവര്‍ണറെ കണ്ടു

നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിമാരെ തീരുമാനിച്ചതിന് പിന്നാലെയാണ് പിണറായി വിജയന്‍ രാജ്ഭവനിലെത്തിയത്.

എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് സിപിഎം മന്ത്രിമാര്‍. 

സിപിഐയില്‍ നിന്ന് പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി, ജി ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകും.സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി എം.ബി രാജേഷിനെയും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായി ചിറ്റയം ഗോപകുമാറിനെയും തെരഞ്ഞെടുത്തു.  കെ കെ ശൈലജയെ സിപിഎം പാര്‍ട്ടി വിപ്പായി നിയമിച്ചു. 

കേരള കോണ്‍ഗ്രസ് എമ്മിന്റെ റോഷി അഗസ്റ്റിന്‍, ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജു, ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവില്‍, ജനതാദള്‍ എസിന്റെ കെ കൃഷ്ണന്‍കുട്ടി, എന്‍സിപിയുടെ എ കെ ശശീന്ദ്രന്‍ എന്നിവരാണ് മറ്റു മന്ത്രിമാര്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sabarimala
Muvattupuzha Arrest
Top 5 News Today
Putta Vimaladitya
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com