രാജീവ് ചന്ദ്രശേഖറിന് കേക്ക്; ക്രൈസ്തവ നേതാക്കള്‍ മാരാര്‍ജി ഭവനില്‍

ബിലീവേഴ്സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം.
Rajeev Chandrasekhar
ബിജെപി ഓഫീസില്‍ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍/Rajeev Chandrasekharfacebook
Updated on
1 min read

തിരുവനന്തപുരം: ബിജെപി ഓഫീസില്‍ കേക്കുമായെത്തി ക്രൈസ്തവ നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേക്ക് സമ്മാനിച്ചു. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി പറയാനാണ് ക്രൈസ്തവ പ്രതിനിധികള്‍ എത്തിയത്. ബിലീവേഴ്സ് ചര്‍ച്ച് അതിരൂപത അധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് സില്‍വാനിയോസിന്റെ നേതൃത്വത്തിലാണ് സന്ദര്‍ശനം.

ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് വലിയ വിവാദമായിരുന്നു. ജയിലിലായി ഒമ്പതാം ദിവസമാണ് കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത്. വിഷയത്തില്‍ സഭയ്ക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമാണുള്ളത്. ബിജെപിയെ വിമര്‍ശിച്ചും പിന്തുണച്ചും വിവിധ സഭകള്‍ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെയാണ് കേക്ക് മുറിച്ചുള്ള ആഘോഷം.

Rajeev Chandrasekhar
Top 5 News: ഇന്ത്യയ്ക്ക് 26 ശതമാനം ഇറക്കുമതിത്തീരുവ, വഖഫ് ബിൽ ലോക്സഭ കടന്നു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അതിരൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മോര്‍ സില്‍വാനിയോസ്, ആക്ട്‌സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ സാജന്‍ വേളൂര്‍ (മാര്‍ത്തോമാ സഭ), റവ. ഷെറിന്‍ ദാസ് (സിഎസ്‌ഐ), ലെഫ്. കേണല്‍ സാജു ദാനിയല്‍, ലെഫ്. കേണല്‍ സ്‌നേഹ ദീപം (സാല്‍വേഷന്‍ ആര്‍മി ), ഡെന്നിസ് ജേക്കബ് (കെഎംഎഫ് പെന്തകോസ്ത് ചര്‍ച്ച്), റവ. ബി.ടി. വറുഗീസ്, റവ. യേശുദാസന്‍ എന്നിവരാണ് മാരാര്‍ജി ഭവനില്‍ എത്തിയത്.

Rajeev Chandrasekhar
'മരിച്ചെന്ന സന്ദേശം അയച്ചത് ഭീഷണിയെത്തുടര്‍ന്ന്, ഹര്‍ജിക്കാരനെ വിവാഹം കഴിച്ചിട്ടില്ല'; യുവതിക്കെതിരെയുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ട്വിസ്റ്റ്

ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍വെച്ച് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റിലായത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കന്യാസ്ത്രീകളെ വളഞ്ഞ് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സംഭവം ബിജെപിയെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഒന്‍പത് ദിവസംനീണ്ട ജയില്‍വാസത്തിന് ശേഷമാണ് കന്യാസ്ത്രീകള്‍ക്ക് ബിലാസ്പുരിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്.

Summary

 Christian leaders visit Rajeev Chandrasekhar with cake in Malayali Nun bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com