'കഞ്ചാവ് നിയമവിധേയമാക്കണം, രാസലഹരി തടയാന്‍ കള്ളും വൈനും ബിയറും വ്യാപകമാക്കണം': ബിജു പ്രഭാകര്‍

റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്‌പോണ്‍സിബിള്‍ കഞ്ചാവുപയോഗവും പഠിപ്പിക്കേണ്ടിവരും. കള്ളും വൈനും ബിയറും വ്യാപകമാക്കിക്കൊണ്ട് ലഹരിമരുന്നുപയോഗം തടയണം: ബിജു പ്രഭാകര്‍
Biju Prabhakar
ബിജു പ്രഭാകര്‍Facebook
Updated on
1 min read

കൊച്ചി : കഞ്ചാവുപയോഗം നിയമവിധേയമാക്കണമെന്ന് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. വിദേശരാജ്യങ്ങളില്‍ കഞ്ചാവ് നിയമവിധേയമാണെന്നും മദ്യപാനം ഉണ്ടാക്കുന്ന ശല്യംമാത്രമേ കഞ്ചാവുപയോഗിക്കുമ്പോഴും സംഭവിക്കൂ എന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

"ആംസ്റ്റര്‍ഡാമില്‍ കഞ്ചാവിനായുള്ള കഫേകളുണ്ട്. ഇംഗ്ലണ്ടില്‍ ഇതൊന്നും കുറ്റമല്ല. എംഡിഎംഎപോലുള്ള രാസലഹരി ഉപയോഗിച്ചാല്‍ പിന്നീട് അതില്‍ നിന്നൊരു മടങ്ങിവരവുണ്ടാകില്ല. മദ്യപാനംമൂലം ആളുകളുടെ കരള്‍ നശിക്കുന്നുണ്ട്. അത്തരം ശല്യങ്ങളേ കഞ്ചാവും ചെയ്യൂ എന്നതിനാലാണ് നിയമവിധേയമാക്കാന്‍ സര്‍ക്കാരില്‍ നോട്ട് സമര്‍പ്പിച്ചത് ": ബിജു പ്രഭാകര്‍ വ്യക്തമാക്കി.

Biju Prabhakar
5,000 ഇന്ത്യക്കാര്‍ക്ക് വിസ, 8284 ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ല; ന്യൂസിലന്‍ഡുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവെച്ചു

"നമ്മുടെ നാട്ടില്‍ മദ്യപിച്ചുകഴിഞ്ഞാല്‍ തറയില്‍ വീഴണമെന്നാണ്. റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിങ് പോലെതന്നെ റെസ്‌പോണ്‍സിബിള്‍ കഞ്ചാവുപയോഗവും പഠിപ്പിക്കേണ്ടിവരും. കള്ളും വൈനും ബിയറും വ്യാപകമാക്കിക്കൊണ്ട് ലഹരിമരുന്നുപയോഗം തടയണമെന്നും" ബിജു പ്രഭാകര്‍ പ്രതികരിച്ചു.

Biju Prabhakar
'ഒന്നിന് നാലെന്നാണ് ഇറാനിലെ കണക്ക്', അമേരിക്കയെ പിന്തുണച്ചാല്‍ തിരിച്ചടി; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇറാന്‍

സംസ്ഥാനത്തെ പൊതുമരാമത്തു വകുപ്പില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും അതൊന്നും ആരും അറിയുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യുന്നില്ലെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. 230 കോടിയുടെ റോഡ് നിര്‍മിക്കാന്‍ കരാര്‍ ലഭിച്ച കമ്പനിക്ക് 65 കോടി ലാഭമുണ്ടാകുന്നതരത്തില്‍ പാറമട വ്യവസ്ഥകള്‍ തിരുത്തിയെന്നും ആ ഫയല്‍ പരിശോധിച്ച് തൊണ്ണൂറ്റിയൊന്നാം ദിവസം തന്നെ സ്ഥലം മാറ്റിയെന്നും ആരോപണത്തിലുണ്ട്.

Summary

'Cannabis should be legalized, wine and beer should be made widespread to prevent drug addiction': Biju Prabhakar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com