

ആലപ്പുഴ : നിർത്തിയിട്ടിരുന്ന ലോറിക്കു പിന്നിൽ കാർ ഇടിച്ച് ഒന്നരവയസ്സുകാരി മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി (ഒന്നരവയസ്സ്) ആണ് മരിച്ചത്. ദേശീയപാതയിൽ കരീലക്കുളങ്ങരക്കു സമീപം രാമപുരത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്.
ഡെന്നിയുടെ ഭാര്യ മിന്ന (28), മകൾ കൈക്കുഞ്ഞായ ഇസ മരിയ ഡെന്നി, മിന്നയുടെ സഹോദരൻ തിരുവനന്തപുരം തോന്നക്കൽ ഓട്ടോക്കാരൻ വീട്ടിൽ മിഥുൻ (30), ഇവരുടെ മാതാവ് ആനി (55), മിഥുന്റെ ഭാര്യ ലക്ഷ്മി (23) എന്നിവർക്കാണ് പരിക്കേറ്റത്. രാമപുരം ഹൈസ്കൂൾ ജംക്‌ഷന് സമീപം ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മിഥുനാണ് വാഹനം ഓടിച്ചിരുന്നത്. മിന്നയും, മകൾ സൈറയും മുൻവശത്താണ് ഇരുന്നത്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജിലും തുടർന്നു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരിലെ ബന്ധുവീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് മടങ്ങി വരുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates