തിരുവനന്തപുരത്ത് കാറിന് തീപിടിച്ചു, കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; ദുരൂഹത

വിഴിഞ്ഞം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു.
Car catches fire in Thiruvananthapuram
Car catches fire in Thiruvananthapuram
Edited By:
Updated on
1 min read

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. വെങ്ങാനൂര്‍ അയ്യങ്കാളി സ്‌കൂളിന് സമീപമാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തില്‍ പൊലീസ് ദുരൂഹത സംശയിക്കുന്നുണ്ട്. കോട്ടയം രജിസ്‌ട്രേഷനിലുള്ള കാര്‍ ആണ്. കാര്‍ എങ്ങനെയാണ് വിഴിഞ്ഞത്ത് എത്തിയത് എന്നതടക്കം അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കാറിന് തീപിടിച്ചതായി കണ്ടത്. നിര്‍ത്തിയിട്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയിലാണ് ഫയര്‍ഫോഴ്‌സ് കണ്ടെത്തിയത്. കത്തിക്കരിഞ്ഞ മൃതദേഹം സ്ത്രീയുടേതാണോ പുരുഷന്റേതാണോ എന്ന് പോലും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഫോറന്‍സിക് സംഘം സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. സംഭവം ആത്മഹത്യയാണോ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്നതടക്കം അന്വേഷിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്നും പൊലീസ് പറയുന്നു.

Car catches fire in Thiruvananthapuram
'തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്ന് വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍?'
Car catches fire in Thiruvananthapuram
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരന്‍ പിടിയില്‍
Summary

Car catches fire in Thiruvananthapuram, body found charred; mystery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com