തിരുവനന്തപുരം: സിപിഎം വർക്കല ഏരിയ സമ്മേളനത്തിൽ പ്രവർത്തകർ തമ്മിൽ കൈയാങ്കളി. കടകംപള്ളി സുരേന്ദ്രൻ നേതൃത്വം നൽകിയ സമ്മേളനത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. സംഭവത്തിൽ നാല് പ്രവർത്തകർക്ക് പരിക്കേറ്റു. മൂന്ന് പേരെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് കൈയാങ്കളി നടന്നത്.
ഏരിയാ കമ്മിറ്റിയിലേക്കു മത്സരം നടത്താൻ ശ്രമമുണ്ടായി. കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് മത്സര നീക്കം തടഞ്ഞു. ചില നേതാക്കളെ ഏരിയ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത് വാക്കു തർക്കത്തിലേക്കു നയിച്ചു.
മുൻ ഏരിയ കമ്മറ്റി അംഗം നഹാസിനെയും ഇടവ പഞ്ചാത്ത് അംഗവും സിൻഡിക്കേറ്റ് അംഗവുമായ റിയാസ് വഹാബിനെയും ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താത്തതാണ് പ്രശ്നങ്ങൾക്കിടയാക്കിയത്. ഏരിയാ സെക്രട്ടറിയായിരുന്ന രാജീവിന്റെ മകൻ ലെനിൻ, മുൻ ഏരിയ സെക്രട്ടറി സുന്ദരേശന്റെ മകൾ സ്മിത എന്നിവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
ഇതോടെ നഹാസിനെയും റിയാസിനെയും അനുകൂലിക്കുന്നവർ സമ്മേളന ഹാളിലേക്കു കടക്കാൻ ശ്രമിച്ചു. റെഡ് വളന്റിയർമാർ ഇതു തടഞ്ഞതോടെ ഉന്തും തള്ളുമായി. സംഘർഷം ഡയസിലേക്കും നീങ്ങി. സംഭവം നടക്കുമ്പോൾ മുതിർന്ന നേതാക്കളായ എം വിജയകുമാറും കടകംപള്ളി സുരേന്ദ്രനും സമ്മേളന ഹാളിലുണ്ടായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates