

തിരുവനന്തപുരം: താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന ഗവർണറുടെ നിലപാട് നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത ഗവർണറുടെ നിലപാടിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗവർണറുടെ ഇഷ്ടത്തിന്റെ പ്രശ്നം ഇക്കാര്യത്തിലില്ല. ഭരണഘടനാപരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്. ആ കാര്യമാണ് ഗവർണർ നിർവഹിക്കേണ്ടത്. ഗവർണറുടെ ചുമതലകൾ എന്താണെന്ന് കോടതികൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അത് അറിയാത്ത വ്യക്തിയല്ല ഗവർണർ. ബിൽ അവതരിപ്പിച്ച മന്ത്രിമാർ ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അതിൽപരം ആരാണ് അദ്ദേഹത്തെ കാണാൻ പോകേണ്ടതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഒരു ഘട്ടത്തിൽ താൻ നേരിട്ടു ഗവർണറെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നീട് ബില്ല് അവതരിപ്പിച്ച മന്ത്രിമാർ വരുമെന്ന് ഗവർണർക്ക് എഴുതികൊടുത്തതുമാണ്. ബില്ല് ഒപ്പിടാത്തതിൽ ഗവർണർക്ക് പല ലക്ഷ്യങ്ങളുണ്ടാകും. അതു സർക്കാരിനെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമല്ല. ഗവർണർക്ക് ചില അജണ്ടകളുണ്ടാകും. അതേക്കുറിച്ചു പ്രവചനം നടത്താൻ താൻ ആളല്ല. കണ്ട് മനസിലാക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബില്ലുകളിൽ ഗവർണർ ഒപ്പിടാത്തത് കേരളത്തിന്റെ മാത്രം പ്രശ്നമല്ല. ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ അഭിപ്രായം വന്നു കഴിഞ്ഞു. അപ്പോൾ ഭരണഘടനാ പദവിയിലിരിക്കുന്ന ആൾ മറിച്ചൊരു അഭിപ്രായം പറയുന്നതെങ്ങനെയാണെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates