കൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എന്‍ മോഹനന്‍ തുടരും. 46 അംഗ ജില്ലാ കമ്മിറ്റിയെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയില്‍ ആറു വനിതകളെ ഉള്‍പ്പെടുത്തി. 12 അംഗ ജില്ലാ സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്.
സെക്രട്ടേറിയറ്റില്‍ ഒരു വനിത ഇടംനേടി. പുഷ്പ ദാസ് ആണ് സെക്രട്ടേറിയറ്റില്‍ ഇടംനേടിയ വനിത. പുതുതായി കോതമംഗലം മുന്‍ ഏരിയാ സെക്രട്ടറി ആര്‍ അനില്‍കുമാര്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചു.
ജില്ലാ കമ്മിറ്റിയില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. കളമശ്ശേരിയില്‍ നടന്ന ജില്ലാ സമ്മേളനം മോഹനനെ ഏകകണ്ഠമായാണ് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 മുതല്‍ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയാണ് സി എന്‍ മോഹനന്‍.
1994 മുതല്‍ 2000 വരെ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായിരുന്നു. 2000 മുതല്‍ 2005 വരെ കോലഞ്ചേരി ഏരിയാ സെക്രട്ടറിയായിരുന്നു. 2012 ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. പതിനൊന്നുവര്‍ഷം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു.
2016 മുതല്‍ ജിസിഡിഎ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പി രാജീവ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് 2018 ജൂണ്‍ 20 ന് മോഹനന്‍ ജില്ലാ സെക്രട്ടറിയായി.
ജില്ലാ കമ്മിറ്റി അംഗങ്ങൾ
സി എൻ മോഹനൻ, ടി കെ മോഹനൻ, കെ ജെ ജേക്കബ്, എം പി പത്രോസ്, പി എം ഇസ്‌മയിൽ , പി ആർ മുരളീധരൻ , എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്. കെ എൻ ഉണ്ണികൃഷ്‌ണൻ, പി എൻ സീനുലാൽ, സി കെ പരീത്, കെ എൻ ഗോപിനാഥ്, വി എം ശശി, എം അനിൽകുമാർ, എം ബി സ്യമന്തഭദ്രൻ, പി എസ് ഷൈല, കെ എ ചാക്കോച്ചൻ, ഇ പി സെബാസ്‌റ്റ്യൻ, കെ തുളസി, സി ബി ദേവദർശനൻ, .എം കെ ശിവരാജൻ, കെ വി ഏലിയാസ്, വി സലീം, ആർ അനിൽകുമാർ, ടി സി ഷിബു, എസ് സതീഷ്, പുഷ്‌പാദാസ്, ടി ആർ ബോസ്, എം ബി ചന്ദ്രശേഖരൻ, ടി വി അനിത, കെ കെ ഷിബു, കെ എം റിയാദ്, കെ എസ് അരുൺകുമാർ, എ എ അൻഷാദ്, പ്രിൻസി കുര്യാക്കോസ്, എൻ സി ഉഷാകുമാരി, പി എ പീറ്റർ, ഷാ ജി മുഹമ്മദ്, എ പി ഉദയകുമാർ, കെ ബി വർഗീസ്, സി കെ വർഗീസ്, സി കെ സലീം കുമാർ, എം കെ ബാബു, പി ബി രതീഷ്, എ ജി ഉദയകുമാർ, എ പി പ്രനിൽ.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങൾ
സി എന്‍ മോഹനന്‍, എം പി പത്രോസ്, പി ആര്‍ മുരളീധരന്‍, എം സി സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍.ഉണ്ണികൃഷ്ണന്‍ , സി കെ പരീത്, എം.അനില്‍കുമാര്‍, സി.ബി.ദേവദര്‍ശനന്‍ , ആര്‍.അനില്‍കുമാര്‍, ടി സി ഷിബു, പുഷ്പാദാസ് എന്നിവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates