'രണ്ട് വയസ് കുറച്ചു കാണിച്ചു'; പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന് പരാതി; പൊലീസിനോട് റിപ്പോർട്ട് തേടി

സ്കൂൾ സർട്ടിഫിക്കറ്റിന് വിരുദ്ധമായി പികെ ശശി രണ്ട് വയസ് കുറച്ച് കാട്ടി എന്നാണ് പരാതി
P K Sasi
P K Sasi
Updated on: 
1 min read

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശശി രേഖകളിൽ കൃത്രിമം കാട്ടിയെന്ന പരാതിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് ഒറ്റപ്പാലം കോടതി പൊലീസിനോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചത്.

P K Sasi
'എല്ലാം ചെയ്ത് തന്നത് ഇടത് സര്‍ക്കാര്‍'; പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

സ്കൂൾ സർട്ടിഫിക്കറ്റിന് വിരുദ്ധമായി പികെ ശശി രണ്ട് വയസ് കുറച്ച് കാട്ടി എന്നാണ് പരാതിയില്‍ പറയുന്നത്. പി കെ ശശി തെറ്റായ സത്യവാങ്മൂലം നൽകി പാസ്പോർട്ട് എടുത്തെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ രേഖകൾ പരിശോധിക്കാൻ കോടതി നിർദേശിച്ചു.

P K Sasi
എക്‌സിറ്റ് പോളുകള്‍ക്ക് വിലക്ക്; ലംഘിക്കുന്നവര്‍ക്ക് രണ്ടുവര്‍ഷം വരെ തടവ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം, ഒറ്റപ്പാലത്ത് വോട്ട് മറിക്കാനായി ബിജെപി മുൻ സ്ഥാനാർത്ഥിക്ക് പി കെ ശശി 50 ലക്ഷം രൂപ ഓഫർ ചെയ്‌തെന്ന് സിപിഎം ആരോപിക്കുന്നു. ഒറ്റപ്പാലത്തെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ ഭിന്നതയുണ്ടെന്നും ഇത് മുതലാക്കി ശശി ഡീലിന് ശ്രമിച്ചെന്നുമാണ് സിപിഎം ആരോപിക്കുന്നത്.

Summary

Court seeks report from police on complaint alleging that UDF candidate PK Sasi forged documents

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

PM Modi Praises Indian Pilot For Fighting Off Co-Pilot's Hijack Bid
palakkad double murder update
Lakshmi Priya, Ansiba
sonia gandhi
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com