Missing: പത്തനംതിട്ടയിൽ 17കാരിയെ കാണാനില്ലെന്ന് പരാതി

കാണാതാകുമ്പോൾ കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്
missing 17-year-old girl in Pathanamthitta
രോഷ്നി റാവത്ത്
Updated on
1 min read

പത്തനംതിട്ട: 17കാരിയെ കാണാനില്ലെന്നു പരാതി. വെണ്ണിക്കുളത്താണ് സംഭവം. മധ്യപ്രദേശ് സ്വദേശി ​ഗം​ഗാറാം റാവത്തിന്റെ മകൾ രോഷ്നി റാവത്തിനെയാണ് കാണാതായത്. വർഷങ്ങളായി ​ഗം​ഗാറാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കുടുംബസമേതം പത്തനംതിട്ടയിലാണ് താമസം.

ഇന്നലെ രാവിലെ മുതലാണ് കുട്ടിയെ കാണാതായതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ ഫലം കാത്തിരിക്കുകയാണ് പെൺകുട്ടി. ഹിന്ദി, ഇം​ഗ്ലീഷ്, മലയാളം ഭാഷകൾ സംസാരിക്കും.

കാണാതാകുമ്പോൾ കറുപ്പിൽ വെളുത്ത കള്ളികളുള്ള ഷർട്ടാണ് കുട്ടി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ കയറി പോയെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയെ കാണുന്നവർ വിവരം അറിയിക്കണമെന്നു പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kasaragod news
Devendra Fadnavis, Narendra Modi
Vinayak Raut
koodal police
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com