

തിരുവനന്തപുരം: സ്പീക്കര്‍ എഎന്‍ ഷംസീറിനെതിരെ രാഷ്ട്രപതിക്ക് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. ഷംസീർ സ്പീക്കർ പദവി ദുരുപയോഗം ചെയ്‌തുവെന്ന് പരാതിയിൽ കുറ്റപ്പെടുത്തുന്നു.
സ്പീക്കർ സത്യപ്രതിജ്ഞാ ലംഘനം നടത്തി. ഗണേശ ഭഗവാനെതിരെ പ്രകോപനപരമായ പരാമർശമാണ് ഷംസീർ നടത്തിയത്. അത് വിശ്വാസത്തെ ചോദ്യം ചെയ്യുന്ന തരത്തിലാണ്. മതവികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടിയാണ് ഇക്കാര്യം പറഞ്ഞത്.
ഭരണഘടനാ പദവി വഹിക്കുന്ന ആൾ സത്യപ്രതിജ്ഞാ ലംഘനം നടത്തി. സ്പീക്കർ പദവിയിൽ തുടരാൻ ഷംസീർ അർഹനല്ല. അതിനാൽ, രാഷ്ട്രപതി ഇടപെട്ട് സ്പീക്കർ സ്ഥാനത്തുനിന്നും ഷംസീറിനെ നീക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
ശാസ്ത്രം സത്യമാണെന്നും സയന്‍സിനെ പ്രമോട്ട് ചെയ്യുക എന്നതിനര്‍ഥം വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്നും സ്പീക്കര്‍ എഎന്‍ ഷംസീര്‍ ആവർത്തിച്ചു. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയണം. സയന്‍സിനെ പ്രമോട്ട് ചെയ്യുകയെന്നത് ആധുനിക ഇന്ത്യയില്‍ വളരെ പ്രധാനമാണെന്നും ഷംസീർ അഭിപ്രായപ്പെട്ടു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
