സഖാവ് ആര്യ രാജേന്ദ്രന് അഭിനന്ദനം; തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമല്‍ഹാസന്‍

വളരെ ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം.
ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം
ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം മേയര്‍ സത്യപ്രതിജ്ഞ ചെയ്ത ശേഷം
Updated on: 
1 min read

തിരുവനന്തപുരം:  തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് സൂപ്പര്‍ താരം കമല്‍ ഹാസന്‍. വളരെ ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനം. അമ്മ ശക്തിയില്‍ തമിഴ്‌നാടും മാറ്റത്തിനൊരുങ്ങുകയാണെന്ന് കമല്‍ ട്വിറ്ററില്‍ കുറിച്ചു.

54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) - 54, സിമി ജ്യോതിഷ് (എന്‍ഡിഎ) - 35, മേരി പുഷ്പം (യുഡിഎഫ്) - 09.

ഇരുപത്തിയൊന്നുകാരിയായ ആര്യ രാജേന്ദ്രന്‍ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് വിജയിച്ചത്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗവുമാണ്. ബിഎസ്സി രണ്ടാം വര്‍ഷഗണിത വിദ്യാര്‍ഥിനിയാണ് ആര്യ.  549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.മേയര്‍ ഈ പദവിയില്‍ എത്തിയ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ആര്യ.

ആള്‍ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ഥിനിയായ ആര്യ എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം, സിപിഐ എം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു.ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എല്‍ ഐ സി ഏജന്റായ ശ്രീലതയുടേയും മകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 crime scene
Police Arrest
Top 5 News Today
Trivandrum Zoo
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com