കോണ്‍ഗ്രസ് തകരുന്ന കൂടാരം; നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണം: പിണറായി വിജയന്‍

തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ ചിന്തിക്കുകയാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read


തിരുവനന്തപുരം: കോണ്‍ഗ്രസ് തകരുന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് വിട്ട് നേതാക്കള്‍ സിപിഎമ്മില്‍ എത്തുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തകര്‍ച്ചയുടെ ഭാഗമായി നില്‍ക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസിലുള്ളവര്‍ ചിന്തിക്കുകയാണ്. അതാണ് ഇപ്പോഴത്തെ പ്രത്യേക രീതിക്കിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലേക്ക് പോകും എന്നു കണ്ടപ്പോള്‍ അവരെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിരുന്നു. എന്നാല്‍, ബിജെപി സ്വീകരിക്കുന്ന തെറ്റായ നയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകുന്നില്ലെന്ന് അണികള്‍ തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ വന്ന ഗുണകരമായ മാറ്റം. പ്രധാന നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നും അത് ഇനിയും ശക്തിപ്പെടുമെന്നും മപിണറായി വിജയന്‍ പറഞ്ഞു. 

ഇന്നലെ വിചാരിച്ചത് ഇന്നലെത്തോടെ പ്രധാനികള്‍ തീര്‍ന്നു എന്നാണ്. എന്നാല്‍ ഇന്നും ഒരു പ്രധാനി വന്നു എന്നും കണ്ടു. ഇനി നാളെ ആരൊക്കെ വരുമെന്ന് കണ്ടറിയണമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com