കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദ്ദനം: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്
Renjith
മര്‍ദ്ദനമേറ്റ രഞ്ജിത്ത് ചികിത്സയില്‍ screen grab
Updated on
1 min read

കണ്ണൂര്‍: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എ ആർ ക്യാംപിലെ ഗ്രേഡ് എസ്‌ഐ രാജീവന്‍ എം ആര്‍, ഗ്രേഡ് എഎസ്‌ഐ ബിനു കൃഷ്ണന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Renjith
'എംഎല്‍എമാരുടെ രാജാവാകാന്‍ ആരും ശ്രമിക്കേണ്ട, ഇതു യുഡിഎഫാണ്'; ജി സുധാകരന് മറുപടിയുമായി റെജി ചെറിയാന്‍

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇവര്‍ കണ്ണൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. വ്യാഴാഴ്ച രാത്രി എസ്എന്‍ പാര്‍ക്കിന് സമീപത്തെ തട്ടുകടയിൽ ചായ കുടിക്കാന്‍ എത്തിയ രഞ്ജിത്തിനെ എസ്‌ഐയും എഎസ്‌ഐയും ചേർന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ഡ്രൈനേജിന് മുകളില്‍ നില്‍ക്കുകയായിരുന്ന തന്റെ കോളറില്‍ പിടിച്ചുവലിച്ച് റോഡിലേക്ക് ഇറക്കി അഞ്ച് മിനിറ്റോളം തുരുതുരാ മര്‍ദ്ദിച്ചു. നിന്നെ കൊല്ലുമെടാ എന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനമെന്നും സമീപത്തുണ്ടായ ആളുകള്‍ ഇടപെട്ടാണ് രക്ഷിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.

Renjith
'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യര്‍ എംഎല്‍എയ്ക്ക് ഫോണിലൂടെ വധഭീഷണി

യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മര്‍ദ്ദനം. തലയ്ക്കും വയറിനുമാണ് മര്‍ദ്ദനമേറ്റതെന്നും രഞ്ജിത്ത് പറഞ്ഞിരുന്നു. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ നടപടി.

Summary

Congress mandalam president assaulted: Police officers suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com