വീണാ ജോര്‍ജും എംബി രാജേഷും ഇത്തവണ നിയമസഭ കാണില്ല; പാലക്കാട്, പത്തനംതിട്ട ജില്ലയിലെ കണക്കുമായി കോണ്‍ഗ്രസ്

സിറ്റിങ് സീറ്റായ പാലക്കാടും മണ്ണാര്‍ക്കാടും നിലനിര്‍ത്തുന്നതിനൊപ്പം തൃത്താലയും ചിറ്റൂരും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
VD Satheesan
VD Satheesan
Updated on
1 min read

കൊച്ചി: പത്തനംതിട്ടയില്‍ യുഡിഎഫ് മുഴുവന്‍ സീറ്റുകളിലും വിജയം നേടുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേൃത്വത്തിന്റെ അവകാശവാദം. തെരഞ്ഞെടുപ്പ് അവലോകനയോഗത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. റാന്നി, ആറന്‍മുള, കോന്നി, അടൂര്‍, തിരുവല്ല സീറ്റുകളില്‍ യുഡിഎഫ് വിജയിക്കുമെന്ന് നേതൃത്വം പറയുന്നു.

കോന്നിയല്‍ യുഡിഎഫ് സ്ഥാനാര്‍ഥി സതീഷിന്റെ ഭൂരിപക്ഷം 2000 മുതല്‍ അയ്യായിരം വരെ ഉയരും. റാന്നിയില്‍ മൂവായിരത്തിനും ഏഴായിരത്തിനും ഇടയിലാകും പഴകുളം മധുവിന്റെ ഭൂരിപക്ഷം. തിരുവല്ലയില്‍ മാത്യു ടി തോമസിനെതിരെ വര്‍ഗീസ് മാമന്‍ പതിനായിരം വോട്ടിന് വിജയിക്കും. ആറന്‍മുളയില്‍ വീണാ ജോര്‍ജിനെതിരെ പതിനായിരത്തിലധികം ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്നും അടൂരില്‍ ശാന്തകുമാര്‍ രണ്ടായിരത്തിലേറെയായിരിക്കും ഭൂരിപക്ഷമെന്നുമാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

VD Satheesan
'അമ്പലപ്പുഴയില്‍ നോ കണ്‍ഫ്യൂഷന്‍, വഞ്ചനയുടെ രാഷ്ട്രീയത്തോട് സലാം പറയും'

പാലക്കാട് ജില്ലയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നുമാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള ഡിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിറ്റിങ് സീറ്റായ പാലക്കാടും മണ്ണാര്‍ക്കാടും നിലനിര്‍ത്തുന്നതിനൊപ്പം തൃത്താലയും ചിറ്റൂരും ഇത്തവണ പിടിച്ചെടുക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

അതേസമയം, ആറന്മുളയില്‍ വീണാ ജോര്‍ജ് ഏഴായിരം വോട്ടിന് ജയിക്കും. പത്തനംതിട്ടയില്‍ എല്ലാ മണ്ഡലവും പിടിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. പാലക്കാട് ജില്ലയില്‍ പത്ത് സിറ്റിലും വിജയം നേടുമെന്നാണ് സിപിഎം കണക്കൂകൂട്ടുന്നത്.

Summary

Congress Predicts UDF Clean Sweep in Pathanamthitta

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com