ഇടിമിന്നലേറ്റ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്
 lightning strike
lightning strike പ്രതീകാത്മക ചിത്രം
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരം കുന്നത്തുകാല്‍ ചാവടിയിലാണ് അപകടം ഉണ്ടായത്. നിര്‍മ്മാണ തൊഴിലാളിയായ വിന്‍സെന്റ് ( 52) ആണ് മരിച്ചത്.

 lightning strike
സംസ്ഥാനത്ത് ഇന്ന് തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്

മിന്നലേറ്റ വിന്‍സെന്റിനെ ഉടന്‍ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിന്‍സെന്റിനൊപ്പം മിന്നലേറ്റ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിന്റെ മുകൾ നിലയിൽ നിര്‍മ്മാണ ജോലിക്കിടെയാണ് ഇവര്‍ക്ക് മിന്നലേറ്റത്.

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2.30നു പുറപ്പെടുവിച്ച അറിയിപ്പിൽ അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് തിരുവനന്തപുരത്ത് റെഡ് അലർട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

 lightning strike
അമിതവേഗതയിൽ വാഹനമോടിച്ച് മരണം വരുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ നടപടികൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ
 lightning strike
വനിതകൾക്കും കുട്ടികൾക്കും എസ്എച്ച്ഒയെ കാണാൻ മുൻകൂട്ടി അപ്പോയ്മെന്റ് എടുക്കാം; ഓൺലൈൻ വഴി ചെയ്യേണ്ടത് ഇത്രമാത്രം
Summary

Construction worker dies after being struck by lightning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com