ആശ്വാസം; ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മൂവായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; കണക്കുകൾ

ആശ്വാസം; ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മൂവായിരത്തിന് മുകളിൽ കോവിഡ് രോ​ഗികൾ; കണക്കുകൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മാത്രം മൂവായിരത്തിന് മുകളിൽ കോവി‍ഡ് രോ​ഗികൾ. എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ രോ​ഗികളുടെ എണ്ണം മൂവായിരത്തിന് മുകളിലുള്ളത്. സംസ്ഥാനത്ത് ആകെ ഇന്ന് 26,729 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. 

എറണാകുളം 3989, തിരുവനന്തപുരം 3564, തൃശൂർ 2554, കോട്ടയം 2529, കൊല്ലം 2309, കോഴിക്കോട് 2071, മലപ്പുറം 1639, ആലപ്പുഴ 1609, കണ്ണൂർ 1442, പത്തനംതിട്ട 1307, പാലക്കാട് 1215, ഇടുക്കി 1213, വയനാട് 825, കാസർക്കോട് 463 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 88,098 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 115 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 378 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 58,255 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 119 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 25,337 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1083 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 190 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 49,261 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 4871, കൊല്ലം 6195, പത്തനംതിട്ട 2007, ആലപ്പുഴ 2196, കോട്ടയം 3206, ഇടുക്കി 1985, എറണാകുളം 10,794, തൃശൂർ 3982, പാലക്കാട് 2729, മലപ്പുറം 2680, കോഴിക്കോട് 3856, വയനാട് 1594, കണ്ണൂർ 1976, കാസർക്കോട് 1190 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,29,348 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 58,83,023 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com