'സിപിഎം ക്രോസ് വോട്ടിങ് നടത്തി'; ആരോപണവുമായി ജോസ് കെ മാണി

'എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല'
jose k mani
jose k manifb
Updated on
2 min read

കോട്ടയം: തെരഞ്ഞെപ്പിൽ സിപിഎം ക്രോസ് വോട്ടിങ് നടത്തിയെന്ന ആരോപണവുമായി ജോസ് കെ മാണി. കേരള കോൺ​ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോ​ഗത്തിനു ശേഷമാണ് അദ്ദേഹം ആരോപണവുമായി രം​ഗത്തെത്തിയത്. എൽഡിഎഫ്- ആർഎസ്എസ് സഖ്യമെന്ന പ്രചാരണം ന്യൂനപക്ഷ വോട്ടുകൾ നഷ്ടമാക്കി. ജോസഫ് ​ഗ്രൂപ്പിനേക്കാൾ മുന്നിലാണ് കേരള കോൺ​ഗ്രസ് എമ്മിന്റെ വോട്ട് വിഹിതം. ചെറിയ മാർജിനിലാണ് പാർട്ടി തോറ്റതെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ പൊതുവായ അഭിപ്രായമാണ് ക്രോസ് വോട്ടിങ് എന്നത്. അണികൾ ക്രോസ് വോട്ട് ചെയ്തു എന്നു അണികൾ തന്നെ പറയുന്നു. അക്കാര്യം തെളിഞ്ഞാൽ അത് ​ഗൗരവുമുള്ള കാര്യമാണ്. വോട്ട് ബാങ്ക് നിലനിന്നു. 2.2 ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളു. ക്ലോസ് ഫിനിഷാണ് കണ്ടത്.

jose k mani
സീസണിലെ ആദ്യ ന്യൂനമര്‍ദത്തിന് സാധ്യത; ബുധനാഴ്ച വരെ ശക്തമായ മഴ; മുന്നറിയിപ്പ്

വീഴ്ചകളിൽ നിന്നു ഉയർത്തെഴുന്നേൽക്കും. ആത്മവിശ്വാസമുണ്ട്. അം​ഗത്വ ക്യാംപെയ്ൻ ഉടൻ ആരംഭിക്കും. അകന്നുപോയ അടിസ്ഥാന വിഭാ​ഗത്തെ തിരിച്ചെത്തിക്കും. കണ്ണൂരിൽ അതു കണ്ടല്ലോ. തിരുത്തൽ നടത്തണമെന്നു ഇടതുപക്ഷത്തിനു തോന്നൽ ഉണ്ടാകും. ഡീൽ ആരോപണം തെരഞ്ഞെടുപ്പിൽ ബാധിച്ചു.

എന്നും മുന്നണി മാറിക്കൊണ്ടിരിക്കാനാകില്ല. വികസനത്തിനു ജനകീയ മുഖം വന്നില്ല. എതിരാളികൾ പല തന്ത്രങ്ങളും ഉപയോ​ഗിച്ചിട്ടുണ്ട്. ധൂർത്തപുത്രൻ എന്നുവരെ വിളിച്ചു. 344 വ്യാജ ഐഡികൾ വച്ച് പരിഹസിച്ചുവെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

jose k mani
കാറിൽ കടത്താൻ ശ്രമിച്ചത് ഒരു കിലോ എംഡിഎംഎ; കോഴിക്കോട് വൻ ലഹരിവേട്ട, 3 യുവാക്കൾ പിടിയിൽ

ഫെയ്സ്ബുക്ക് കുറിപ്പ്

പൊതുവിഷയങ്ങളിലും ജനകീയ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാൻ ഇന്ന് കോട്ടയത്ത് ചേർന്നകേരള കോൺഗ്രസ് (എം)സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

140 നിയോജക മണ്ഡലങ്ങളിലും പാർട്ടി ഘടകങ്ങളെ ശക്തിപ്പെടുത്തും.തിരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സ്വാഭാവികമാണ്.ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ ഒട്ടുമിക്ക പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വലിയ തിരഞ്ഞെടുപ്പ് തോൽവികൾ ഏറ്റുവാങ്ങിയിട്ടുണ്ട്.അതിശക്തമായി പിന്നീട് സംസ്ഥാന ഭരണത്തിലേക്ക് അവർ തിരിച്ചു വന്നിട്ടുമുണ്ട്.

jose k mani
തമിഴ്‌നാട്ടില്‍ അധികാരം പിടിച്ചു; ടിവികെ കേരളത്തിലേക്കും; ഐടി പ്രഫഷനലുകളും ബിരുദധാരികളും അടങ്ങുന്ന കൂട്ടായ്മ

കേരളത്തിലെ ഏറ്റവും ശക്തമായ പ്രാദേശിക രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് എം ആണ്.സംസ്ഥാന സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകും.എൽഡിഎഫ് സർക്കാർ അടിസ്ഥാന ജനവിഭാഗങ്ങൾക്കായി നടപ്പാക്കിയ ക്ഷേമ പദ്ധതികളും സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും സംരക്ഷിച്ചു നിർത്തുന്നതിന് ജാഗ്രതയോടെ പ്രവർത്തിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു.പാർട്ടിയിൽ നിന്നും അകന്നുപോയ അടിസ്ഥാന വിഭാഗങ്ങളെ കൂടെ നിർത്തുവാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കണം എന്ന് താഴെത്തട്ടിൽ തന്നെ ചർച്ച ചെയ്തു പരിഹാരമുണ്ടാക്കും.

യുഡിഎഫിനാണ് കേരളം ഭരിക്കുന്നതിനുള്ള മാൻഡേറ്റ് ജനങ്ങൾ നൽകിയത് .അതിനർത്ഥം എൽഡിഎഫ് ദുർബലമായി എന്നല്ല.എംഎൽഎമാരുടെ എണ്ണത്തിൽ കുറവ് വന്നു എന്നത് വാസ്തവവുമാണ്.കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളും വികസന പ്രവർത്തനങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ വേണ്ടത്ര ജനങ്ങൾക്കിടയിൽ ആഴത്തിൽ എത്തിക്കുന്നതിൽ വീഴ്ച ഉണ്ടായി.ഇക്കാര്യങ്ങൾ എല്ലാം വിശദമായി പരിശോധിച്ചു ആവശ്യമായ തിരുത്തലുകൾ നടത്തും.

jose k mani
72 ഹിന്ദുക്കള്‍, 35 മുസ്ലിങ്ങള്‍, 33 ക്രിസ്ത്യാനികള്‍ ; നിയമസഭാംഗങ്ങളുടെ സമുദായക്കണക്ക് ഇങ്ങനെ
Summary

jose k mani (Kerala Congress M) cross voting alleges

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com