സിപിഎമ്മിന് ഞെട്ടൽ; നാരങ്ങാനം പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ പിന്തുണച്ച് പാർട്ടി അം​ഗം; യുഡിഎഫ് അധികാരത്തിൽ

വീണ്ടും നറുക്കെടുപ്പ് വേണ്ടി വന്നേക്കുമെന്ന് കരുതിയിരിക്കെയാണ്, നാടകീയമായി സിപിഎം അം​ഗം കോൺ​ഗ്രസിനെ പിന്തുണച്ചത്
congress, Naranganam panchayath
കോണ്‍ഗ്രസ്, നാരങ്ങാനം പഞ്ചായത്ത്‌
Edited By:
Updated on
1 min read

പത്തനംതിട്ട: പത്തനംതിട്ടയിലെ നാരങ്ങാനം ​ഗ്രാമപഞ്ചായത്തിൽ സിപിഎം അം​ഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിൽ. നറുക്കിന്റെ ഭാഗ്യത്തിൽ ബിജെപിക്ക് കിട്ടിയ നാരങ്ങാനം ഗ്രാമപഞ്ചായത്തിന്റെ ഭരണമാണ് അവസാനിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും നറുക്കെടുപ്പ് വേണ്ടി വന്നേക്കുമെന്ന് കരുതിയിരിക്കെയാണ്, നാടകീയമായി സിപിഎം അം​ഗം കോൺ​ഗ്രസിനെ പിന്തുണച്ചത്.

congress, Naranganam panchayath
എട്ടുമാസം പ്രായമുള്ള കുഞ്ഞും സ്വർണക്കടത്തിന്റെ ‘കാരിയർ’; കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി

പഞ്ചായത്തിൽ യുഡിഎഫ് ആറ്, എൻഡിഎ ആറ്, എൽഡിഎഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. രാവിലെ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ രണ്ടുപേരും വിട്ടു നിൽക്കുന്നതോടെ, 6-6 എന്ന സമനിലയിൽ വീണ്ടും നറുക്കെടുപ്പ് വരുമെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ സിപിഎമ്മിനെ ഞെട്ടിച്ച് എൽഡിഎഫ് അം​ഗം ഷീജാ മോൾ, യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.

നറുക്കെടുപ്പിന്റെ ഭാഗ്യത്തിൽ പ്രസിഡന്റ് കസേരയിൽ കയറിയ ബിജെപി അംഗം വി ബി പ്രസാദ് ഓഗസ്റ്റ് ആറിന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ പരാജയപ്പെട്ട് അധികാരത്തിൽ നിന്നും പുറത്തായിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ച ഷീജാ മോൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം നേതാക്കൾ സൂചിപ്പിച്ചു.

congress, Naranganam panchayath
'ചേന്തി അനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍; വന്ദേമാതരം മുഴുവന്‍ പാടിയത് കേന്ദ്ര പ്രോട്ടോക്കോള്‍ പ്രകാരം'
congress, Naranganam panchayath
'കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ ?'
congress, Naranganam panchayath
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി മുഖ്യമന്ത്രി വിഡി സതീശൻ; പ്രസ്താവന ഇസ്ലാമിക ചരിത്രത്തിന് വിരുദ്ധം
Summary

CPM member supports Congress in Naranganam presidential election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com