തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് ആരംഭിക്കും. സംഘടനാ വിഷയങ്ങളാണ് രണ്ടു ദിവസത്തെ യോഗത്തിലെ മുഖ്യ അജണ്ട. ഇ പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം, ആലപ്പുഴയിലെ പാര്‍ട്ടിയിലെ വിഭാഗീയത തുടങ്ങിയവ നേതൃയോഗത്തില്‍ ചര്‍ച്ചയായേക്കും.
ഇ പി ജയരാജനെതിരെ ഗുരുതര ആരോപണമുന്നയിച്ച പി ജയരാജന്‍ പരാതി എഴുതി നല്‍കാത്ത സാഹചര്യത്തില്‍ പാര്‍ട്ടി എന്ത് നിലപാടെടുക്കുമെന്ന് ഇന്നറിയാം.കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്നും മകനും ഭാര്യക്കുമാണ് ബന്ധമെന്നും,എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിച്ചാണ് ചെയ്തിരുന്നതെന്നും ഇ പി ജയരാജൻ പാർട്ടിയോട് വിശദീകരിച്ചിരുന്നു. എന്നാൽ സംസ്ഥാന സമിതിയില്‍ തന്‍റെ നിലപാട് അറിയിക്കാനാണ് സെക്രട്ടേറിയറ്റ് യോഗം നിര്‍ദ്ദേശിച്ചത്.
രേഖാമൂലം പരാതി തന്നാല്‍ ചര്‍ച്ച ചെയ്യാമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അറിയിച്ചിട്ടും പി ജയരാജന്‍ പരാതി എഴുതി കൊടുത്തിട്ടില്ല. ആരോപണത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ച് പി ജയരാജന്‍ മൗനം പാലിക്കുന്നുവെന്നാണ് വിവരം. ലഹരിക്കടത്തുമായി ബന്ധപ്പെ്ട്ട് ആലപ്പുഴയിലുണ്ടായ സംഭവങ്ങളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
ഇന്ധനസെസ് വിഷയവും പ്രതിപക്ഷ സമരവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാരിന്‍റെ കേരളവിരുദ്ധ നിലപാടാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതെന്ന് പ്രചരണം ശക്തമാക്കും. എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രചരണ ജാഥയില്‍ ഇത് പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടാനും സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചേക്കും
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates