ദിലീപിന്റെ മൂന്ന് ഫോണുകളും അതിലെ സംഭാഷണങ്ങളും തെളിവ്, വിധി വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്: ടി ബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി
TB Mini
ടി ബി മിനിസ്ക്രീൻഷോട്ട്
Updated on
1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്നതിന് ശേഷം ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. കേസില്‍ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുന്നതിന് തക്ക തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കോടതി അത് അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ടി ബി മിനി മാധ്യമങ്ങളോട് പറഞ്ഞു.

'എല്ലാവരും ആഗ്രഹിക്കുന്നത് പോലെ നീതി നടപ്പാകും. ഗൂഡാലോചനയില്‍ അടക്കം പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അല്ലാത്തതിനെ കുറിച്ച് ഊഹിക്കാന്‍ കഴിയില്ല. ഗൂഢാലോചനയില്‍ പ്രതി ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് കോടതിയുടെ ഉത്തരവ് പ്രകാരം ഹാജരാക്കപ്പെട്ട ദിലീപിന്റെ മൂന്ന് ഫോണുകളും അതിലെ സംഭാഷണങ്ങളും. എന്നാല്‍ എനിക്ക് തെളിവുകളെ കുറിച്ച് കൂടുതല്‍ പറയാന്‍ പാടില്ല എന്നത് കൊണ്ട് തന്നെ ഞാന്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ല. നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ട്. ലോകത്തിനോട് പറയാനുള്ളത് അത് തന്നെയാണ്. കൃതമായ വിധി വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്'- ടി ബി മിനി തുടര്‍ന്നു.

TB Mini
കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

കേസില്‍ മെമ്മറി കാര്‍ഡ് പ്രധാന തെളിവാണ്. നേരിട്ടുള്ള തെളിവുകളുണ്ട്. ആക്രമിക്കപ്പെട്ട നടിയുടെ നേരിട്ടുള്ള അനുഭവങ്ങള്‍. നടി നേരിട്ട് കണ്ടത്. ഇതിനപ്പുറം ഇത്തരം കേസുകളില്‍ കൂടുതല്‍ തെളിവുകളുടെ ആവശ്യമില്ല എന്നാണ് സുപ്രീംകോടതിയുടെ ഉത്തരവില്‍ പറയുന്നത്. വിധി വന്നശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെന്നും ടി ബി മിനി പറഞ്ഞു.

TB Mini
''ഇതല്ലല്ലോ ഇയാള്‍ നേരത്തെ പറഞ്ഞത്..'', ഡ്രൈവറുടെ മൊഴിയില്‍ ആദ്യം സംശയം പ്രകടിപ്പിച്ചത് പിടി തോമസ്, നിര്‍ണായക ഇടപെടല്‍
Summary

Dileep's three phones and conversations are evidence, more to say after verdict: TB Mini

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com