കോൺഗ്രസിൽ അടുത്ത പ്രതിപക്ഷ നേതാവ് ആര് എന്ന തർക്കം : കോടിയേരി 

എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്
കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം
കോടിയേരി ബാലകൃഷ്ണന്‍ / ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സർവേ ഫലം കണ്ട് കോൺ​ഗ്രസ് വിഭ്രാന്തിയിലായെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ. എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. 

കോൺഗ്രസിൽ അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്ന തർക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും കോടിയേരി പരിഹസിച്ചു. സർവേ റിപ്പോർട്ടുകൾ എതിരായി വരുമ്പോൾ കോൺ​ഗ്രസ് വിഭ്രാന്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

കെപിസിസി വർക്കിങ് പ്രസിഡന്റ് സുധാകരൻ തന്നെ കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സർവേ റിപ്പോർട്ടുകളിൽ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തെരഞ്ഞെടുപ്പിന് തലേദിവസം യുഡിഎഫിന് അനുകൂലമാണെന്ന് സർവേഫലം പറയു'മെന്നും കോടിയേരി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com