പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകരുത്; മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്തെഴുതി എഐഎസ്എഫ്

ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തില്‍ എഐഎസ്എഫ് വിമര്‍ശിച്ചു
AISF
AISF ഫയൽ
Updated on
1 min read

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഭാഗമാകരുതെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് തുറന്ന കത്ത് എഴുതി എഐഎസ്എഫ്. ആര്‍എസ്എസിന്റെ വിഭജന രാഷ്ട്രീയം നടപ്പാക്കാനാണ് പിഎം ശ്രീ പദ്ധതി. ദേശീയ വിദ്യാഭ്യാസ നയം ഒളിച്ചു കടത്താനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കത്തില്‍ എഐഎസ്എഫ് വിമര്‍ശിച്ചു.

AISF
ശബരിമല സ്വര്‍ണക്കൊള്ള ഇന്ന് ഹൈക്കോടതിയില്‍, ഇടക്കാല റിപ്പോര്‍ട്ട് പരിഗണിക്കും; കോടതി നടപടികള്‍ അടച്ചിട്ട മുറിയില്‍

സംസ്ഥാനത്തിന്റെ അധികാരത്തില്‍ കൈ കടത്താനാണ് കേന്ദ്ര നീക്കമെന്നും കത്തില്‍ സിപിഐ വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫ് കത്തില്‍ കുറ്റപ്പെടുത്തുന്നു. പി എം ശ്രീ പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ പ്രതിലോമകരവും വിഭാഗീയവുമായ വിദ്യാഭ്യാസ അജണ്ടയുടെ ഭാഗമാണ്. പിഎം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കം പ്രതിഷേധാര്‍ഹമാണ്.

കേന്ദ്രം നല്‍കുവാനുള്ള ആയിരത്തി അഞ്ഞൂറ് കോടിയോളം രൂപ, യോജിച്ച സമര പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ടതിന് പകരം, കേന്ദ്ര നയങ്ങള്‍ക്ക് വഴങ്ങുന്നത് വിദ്യാര്‍ത്ഥി സമൂഹത്തോടുള്ള വെല്ലു വിളിയാണ്. വിദ്യാഭ്യാസം വിദ്യാര്‍ത്ഥികളുടെ അവകാശമാണ്, കേന്ദ്രത്തിന്റെ രാഷ്ട്രീയ കളിയല്ല. പി.എം.ശ്രീ പദ്ധതിയെ കേരളം തള്ളിക്കളയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.

AISF
പാചകത്തിനിടെ ​ഗ്യാസ് സിലിണ്ടറിൽ നിന്നു തീ പടർന്നു; വയോധികയ്ക്കും രക്ഷിക്കാൻ ശ്രമിച്ച മരുമകൾക്കും പൊള്ളലേറ്റു

കേരളം കാലങ്ങളായി നേടിയെടുത്തിട്ടുള്ള ഒരു വിദ്യാഭ്യാസ സംസ്‌ക്കാരമുണ്ട് അതില്‍ ഇടപെടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമാണ് പിഎം ശ്രീ പദ്ധതിയെന്നാണ് എഐഎസ്എഫിന്റെ വാദം. നേരത്തെ പിഎം ശ്രീ പദ്ധതിയെ സിപിഐ നേതൃത്വവും എതിര്‍ത്ത് രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം തുറന്നെതിര്‍ക്കേണ്ടതാണെന്നും പിഎം ശ്രീയില്‍ ചേരരുതെന്നും സിപിഐ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കിയിരുന്നു.

Summary

AISF writes open letter to Education Minister V Sivankutty, asking him not to be part of PM Shri scheme

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com