കാറിനുള്ളിൽ അലങ്കാരവസ്തുക്കൾ തൂക്കരുത്, പാവകൾ കൊണ്ട് കാഴ്ച മറക്കുന്നതും നിയമവിരുദ്ധം

മുൻവശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയർവ്യൂ ഗ്ലാസുകളിലാണ് അലങ്കാരവസ്തുക്കളും മാലകളുമെല്ലാം  സ്ഥാനം പിടിക്കുക
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം; ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വാഹനത്തിനുള്ളിൽ അലങ്കാരവസ്തുക്കൾ തൂക്കുന്നത് നിയമവിരുദ്ധം. കാറുകൾക്കുള്ളിൽ അലങ്കാരവസ്തുക്കൾ തൂക്കിയിടുന്ന പ്രവണത വ്യാപകമായതോടെയാണ് നടപടിയെടുക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർക്കു സർക്കാർ നിർദേശം നൽകിയത്. 

മുൻവശത്തെ വിൻഡ് സ്‌ക്രീനിന്റെ മധ്യഭാഗത്തായി റിയർവ്യൂ ഗ്ലാസുകളിലാണ് അലങ്കാരവസ്തുക്കളും മാലകളുമെല്ലാം  സ്ഥാനം പിടിക്കുക. അതു കൂടാതെ പിൻവശത്തെ ഗ്ലാസിൽ കാഴ്ചമറയ്ക്കുന്ന വിധത്തിൽ വലിയ പാവകളെയും വെക്കുന്നത് പതിവാണ്. അതും കുറ്റകരമാവും. കുഷനുകൾ ഉപയോഗിച്ച് കാഴ്ച മറയ്ക്കുന്നതും നിയമവിരുദ്ധമാണ്.

കാറുകളിലെ കൂളിങ് പേപ്പറുകളും കർട്ടനുകളും ഒഴിവാക്കാനും കർശനനടപടിയെടുക്കാൻ മോട്ടോർവാഹനവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. വാഹനങ്ങളുടെ ചില്ലുകൾ പൂർണമായും സുതാര്യമായിരിക്കണം. സ്റ്റിക്കറുകൾ, കൂളിങ് പേപ്പറുകൾ, കർട്ടനുകൾ എന്നിവ ഉപയോഗിക്കാൻപാടില്ല. ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് സർക്കാർ നടപടി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com